സ്വിഫ്ടിന്റെ ആഗോള വില്‍പ്പന 30 ലക്ഷം കവിഞ്ഞത് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിച്ച് ആഘോഷിക്കുകയാണ് മാരുതി സുസൂക്കി. മികച്ച വില്‍പ്പനയുള്ള ബി പ്ലസ് സെഗ്മെന്റ് ഹാച്ച്ബാക്കായ സ്വിഫ്ടിന്റെ പ്രത്യേക പതിപ്പിന് സ്റ്റാര്‍ എന്ന വിശേഷണമുണ്ട്.
ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടു ഡിന്‍ മ്യൂസിക് സിസ്റ്റം , രണ്ടു ഡോറുകളിലും സ്പീക്കറുകള്‍ , ഫ്‌ലോര്‍ മാറ്റുകള്‍ , സ്റ്റിയറിങ് വീല്‍ കവര്‍ ,റിയര്‍ സ്‌പോയ് ലര്‍ , സിന്തറ്റിക് ലെതര്‍ സീറ്റ് കവറുകള്‍ എന്നീ അധിക സംഗതികള്‍ സ്വിഫ്ട് ലിമിറ്റഡ് എഡിഷനുണ്ട്.
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ സ്വിഫ്ട് സ്റ്റാര്‍ ലഭിക്കും. സാധാരണ മോഡലിനേക്കാള്‍ 23,000 രൂപ അധികമാണിതിനു വില.
നിലവില്‍ സ്വിഫ്ട് പെട്രോളിന് 30,000 രൂപയുടെയും ഡീസല്‍ വകഭേദത്തിനു 5000 രൂപയുടെയും വിലക്കിഴിവ് മാരുതി സുസൂക്കി നല്‍കുന്നുണ്ട്. പൊതുവെ കാര്‍ വിപണി നേരിടുന്ന മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായാണിത്.