| Monday, 21st March 2016, 5:00 pm

പുതിയ സ്വിഫ്റ്റ് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച മോഡലായ സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ വരുന്നു. പുറത്തിറങ്ങി 12 വര്‍ഷമായിട്ടും വില്‍പ്പനയില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ 2017 ല്‍ പ്രതീക്ഷിക്കാം. ന്യൂ ജനറേഷന്‍ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണിപ്പോള്‍ കമ്പനി.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ പുതിയ സ്വിഫ്റ്റിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം. പുതിയ സ്വിഫ്ടിന്റെ ഏതാനും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുത്ത ഡീലര്‍മാര്‍ക്കായി കമ്പനി നടത്തിയ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ചോര്‍ന്നാണ് ഇന്റര്‍നെറ്റിലെത്തിയത്.
നിലവിലുള്ള സ്വിഫ്ടിന്റെ അടിസ്ഥാന രൂപഘടനതന്നെയാണ് 2017 മോഡല്‍ സ്വിഫ്റ്റിന്. മുന്‍ഭാഗം അല്‍പ്പം കൂര്‍ത്തതാണ്. ഔഡി കാറുകളെ ഓര്‍മിപ്പിക്കും മുന്നിലെ ഗ്രില്‍ . ഇത് മസ്‌കുലാര്‍ ലുക്കുള്ള മുന്‍ബമ്പര്‍ ഇതുമായി കൂടിച്ചേരുമ്പോള്‍ മുന്‍ഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ കാര്യമായ മാറ്റമില്ല.

എന്നാല്‍ റൂഫിന് പിന്‍ഭാഗം കൂടുതല്‍ താഴ്ന്നാണ്. സി പില്ലര്‍ കറുപ്പ് നിറത്തിലാണ്. ഷെവര്‍ലെ ബീറ്റ് , മഹീന്ദ്ര കെ യു വി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറില്‍ വിന്‍ഡോ ഗ്ലാസിനു അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ ലാംപ് എല്‍.ഇ.ഡി ടൈപ്പ് ആകാനാണ് സാധ്യത.

ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ് , സ്റ്റിയറിങ് വീല്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.

ബലേനോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ്. നിര്‍മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്‌ഫോം. കുറഞ്ഞ ബോഡി ഭാരം മൈലേജും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തും. പഴയതിലും കരുത്ത് കൂടിയ പെട്രോള്‍ , ഡീസല്‍ എന്‍ജിനുകളാണ് 2017 മോഡല്‍ സ്വിഫ്ടിന് ഉപയോഗിക്കുക.

We use cookies to give you the best possible experience. Learn more