| Wednesday, 3rd June 2020, 1:29 pm

ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നത്: അമേരിക്കന്‍ പൊലീസ് മേധാവിക്ക് അഭിവാദ്യം അര്‍പ്പിച്ച് ശ്വേത സഞ്ജീവ് ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ പ്രതികരിച്ച ഹൂസ്റ്റണില്‍ പൊലിസ് മേധാവിയായ ആര്‍ട്ട് സിവാഡൊയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഗുജറാത്തില്‍ ഐ.പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്തണമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയാണ് സിവാഡൊ രംഗത്തെത്തിയത്. സിവാഡൊയുടെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത.

സത്യം വിളിച്ചു പറഞ്ഞ അമേരിക്കയിലെ പൊലീസ് മേധാവിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അതേസമയം ഇവിടെ ഇന്ത്യയില്‍ ഇതുപോലെ സത്യം വിളിച്ച് പറഞ്ഞ എന്റെ ഭര്‍ത്താവ് കഴിഞ്ഞ 20 മാസമായി ജയിലിലാണ് എന്നാണ് സിവാഡൊയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ശ്വേത പറഞ്ഞത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം. സത്യത്തിന്റെ ഭാഗത്ത് നിന്നതിന് സഞ്ജയ്ക്ക് കിട്ടയ പ്രതിഫലമാണ് ജാമ്യം പോലും കൊടുക്കാതെയുള്ള ജയില്‍വാസമെന്നും ഇത് പോലെ ഒരു നിലപാടെടുക്കാന്‍ ഇനി ഏതെങ്കിലുമൊരു പൊലീസ് ഓഫീസര്‍ ധൈര്യപ്പെടുമോ എന്നും അവര്‍ ചോദിച്ചു.

”അമേരിക്കയിലെ ജനാധിപത്യമാണിത്. ഒരു പൊലിസ് മേധാവിക്ക് ഇതു പറയാനുള്ള ജനാധിപത്യ പരിസരം അമേരിക്കയിലുണ്ട്. ഇവിടെ എന്റെ ഭര്‍ത്താവ് ഇതുപോലെ സത്യം വിളിച്ചു പറഞ്ഞതിനാണ് ജയിലില്‍ കിടക്കുന്നത്. 2018 സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതുവരെ അദ്ദേഹത്തിന് ജാമ്യം കിട്ടിയിട്ടില്ല,” ശ്വേത മാതൃഭൂമിയോട് പറഞ്ഞു.

ഭരണകൂടത്തിന്റെ അപ്രീതിക്കിരയായ ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2018 സെപ്റ്റംബറിലാണ് ഗുജറാത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജയ് ഭട്ട് അറസ്റ്റിലാവുന്നത്. ഇതുവരെ സഞ്ജയ്ക്ക് ജാമ്യം കിട്ടിയിട്ടില്ല.
ഗുജറാത്തിലെ ബനാസ്‌കണ്ട ജില്ലയിലെ പലന്‍പൂര്‍ ജയിലിലാണ് സഞ്ജീവുള്ളത്.

” അങ്ങനെയൊന്നും അദ്ദേഹത്തെ തകര്‍ക്കാനോ തളര്‍ത്താനോ ആവില്ല. അവസാനം കണ്ടപ്പോള്‍ അദ്ദേഹം എന്നെ നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. എത്രയോ വര്‍ഷമാണ് മണ്ടേല ജയിലില്‍ കിടന്നത്,” ശ്വേത പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990 ല്‍ എല്‍ കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് ജാംനഗറിലുണ്ടായ കലാപത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രഭുദാസ് വൈഷ്ണാനി എന്ന
വി എച്ച് പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ സഞ്ജീവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more