| Friday, 9th February 2024, 12:54 pm

'ആ കണ്ണീരിന് ഞാന്‍ ബദലെന്ന് പേരിട്ടു' ശക്തമായ കഥാപാത്രങ്ങളുമായി ശ്വേതയും ഗായത്രിയും; ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായത്രി സുരേഷ്, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ബദല്‍’ (ദി മാനിഫെസ്റ്റോ). ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റീലീസായി.

ജോയ് മാത്യു, സലിം കുമാര്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സന്തോഷ് കീഴാറ്റൂര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനീഷ് ജി. മേനോന്‍, അനൂപ് അരവിന്ദ്, ഐ.എം. വിജയന്‍ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.

സമാന്തരമായ രണ്ട് ജീവിത പാതകളിലൂടെ സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ അതി വൈകാരികമായ ബന്ധങ്ങളിലൂടെ ഒരു സമൂഹത്തിന്റെ വേദനയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ഗായത്രി സുരേഷ്, ശ്വേതാ മേനോന്‍ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏകദേശം മൂവായിരത്തിലധികം ഗോത്ര മേഖലകളിലെ മനുഷ്യര്‍ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രമായി പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിര്‍വഹിക്കുന്നു.

വനമേഖലകളില്‍ വളര്‍ന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും ശക്തമായ ഒരു താക്കീതുമാണ് ഈ ചിത്രം. ഒപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നു.

മാര്‍ച്ച് 15ന് ‘ബദല്‍’ ആള്‍ട്ടര്‍നേറ്റ് സിനിമാസ് തീയ്യറ്ററുകളിലെത്തിക്കും. റഫീഖ് അഹമദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോക്ടര്‍ മധു വാസുദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.

ഗോത്ര ഗാനങ്ങള്‍ – മുരുകേശന്‍ പാടവയല്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് – കെ.ടി. കൃഷ്ണകുമാര്‍, പി.ആര്‍. സുരേഷ്, എഡിറ്റര്‍-ഡോണ്‍ മാക്‌സ്, എം.ആര്‍. വിപിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോസ് വരാപ്പുഴ, കലാ സംവിധാനം – അജയന്‍ ചാലിശ്ശേരി.

മേക്കപ്പ് – റോണി വൈറ്റ് ഫെദര്‍, വസ്ത്രാലങ്കാരം – കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഷജിത്ത് തിക്കോടി, ഹരി കണ്ണൂര്‍, ആക്ഷന്‍ – മാഫിയ ശശി, ജാക്കി ജോണ്‍സണ്‍, സൗണ്ട് ഡിസൈന്‍ – ജോമി ജോസഫ്, രാജേഷ് എം.പി.

സൗണ്ട് മിക്‌സിങ്ങ് – സനല്‍ മാത്യു, വി.എഫ്.എക്‌സ് – കാളി രാജ് ചെനൈ, സ്റ്റില്‍സ് – സമ്പത്ത് നാരയണന്‍, ഡിസൈന്‍ – കോളിന്‍സ് ലിയോഫില്‍, സ്റ്റുഡിയോ – സൗത്ത് സ്റ്റുഡിയോ കൊച്ചി. പി.ആര്‍.ഒ. – എ.എസ്. ദിനേശ്.

Content Highlight: Swetha Menon – Gayathri Suresh Movie Badal Trailer Out

We use cookies to give you the best possible experience. Learn more