പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് പരദേശി. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി അഭിനയിച്ചത് ശ്വേത മേനോൻ ആയിരുന്നു. അന്ന് ഗ്ലാമറസ് റോളുകൾ മാത്രം ചെയ്തിരുന്ന ശ്വേതയുടെ ഒരു വ്യത്യസ്ത ഗെറ്റപ്പായിരുന്നു പരദേശിയിലേത്.
തന്നെ കണ്ടപ്പോൾ പി.ടി. കുഞ്ഞുമുഹമ്മദിന് ആമിന എന്ന കഥാപാത്രം എങ്ങനെ തോന്നിയെന്ന് ചിന്തിച്ചിരുന്നെന്ന് ശ്വേത പറഞ്ഞു. അദ്ദേഹമാണ് ആമിനയെന്ന കഥാപാത്രമാണ് താൻ ചെയ്യേണ്ടെന്നത് പറഞ്ഞതെന്നും ശ്വേത കൂട്ടിച്ചേർത്തു. എന്നാൽ പത്മപ്രിയയുടെ ക്യാരക്ടറാണ് താൻ ചെയ്യുന്നതെന്ന് കരുതിയെന്നും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്. മോഹൻലാലിന്റെ ഭാര്യയുടെ റോളാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ കയ്യും കാലും വിറച്ചു പോയെന്നും ശ്വേത പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പരദേശിക്ക് വേണ്ടി ഞാൻ പി.ടി. സാറിൻ്റെ അടുത്ത് നന്നായിട്ട് ഫൈറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല എന്നെ കണ്ടപ്പോൾ ആമിന എങ്ങനെ തോന്നിയെന്ന്. അദ്ദേഹമാണ് ആമിനയാണ് ഞാൻ ചെയ്യുന്നതെന്ന് പറഞ്ഞത്. ഞാൻ അത്രയും നേരം പത്മപ്രിയയുടെ ക്യാരക്ടർ ആണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
അതും ലാലേട്ടന്റെ ഭാര്യയുടെ റോൾ എന്ന് പറഞ്ഞപ്പോൾ എന്റെ കൈയും കാലും ഒക്കെ വിറക്കുകയാണ്. അത് വലിയൊരു റെസ്പോൺസിബിലിറ്റി ആണ്. അവസാനത്തെ ഒരു സീൻ ഒറ്റ ടേക്കിലാണ് ചെയ്തത്. അതെങ്ങനെയോ ആയിപ്പോയി,’ ശ്വേത മേനോൻ പറഞ്ഞു.
മമ്മൂട്ടി ചിത്രമായ പാലേരിമാണിക്യത്തിൽ താൻ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നെന്നും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്. ‘പലേരിമാണിക്യത്തിന്റെ 100% ഞാൻ രഞ്ജിത്തേട്ടന് ക്രെഡിറ്റ് കൊടുക്കും. ഞാൻ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം നോ പറഞ്ഞതാണ്. അതിനു മുന്നേ ഞാൻ റോക്ക് ആൻഡ് റോൾ ചെയ്തിട്ടുണ്ടായിരുന്നു. രഞ്ജിത്തേട്ടാ എനിക്കിത് ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. ഞാൻ ആ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നത്, ഗ്ലാമർ റോൾസാണ് ചെയ്തിരുന്നത്.
രജിത്തേട്ടൻ സ്ക്രിപ്റ്റ് ഫുൾ ആവട്ടെ എന്ന് പറഞ്ഞു. ഒരു മാസം കഴിഞ്ഞിട്ട് വിളിച്ചിട്ട് നീ തന്നെയാണ് ഈ റോൾ ചെയ്യുന്നത് എന്ന് പറഞ്ഞു. സെക്കൻഡ് ടൈം വിളിച്ചപ്പോൾ ഒരു ഡയറക്ടറിന് ഇത്രയും കോൺഫിഡൻസ് ഉണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് തോന്നിയത്.
അദ്ദേഹത്തിന് നല്ല ഫ്രീഡം തന്നിട്ടുണ്ട്. എവിടെയോ അറിഞ്ഞോ അറിയാതെയോ ആ ഒരു ബോഡി ലാംഗ്വേജ് വന്നു പോയതാണ്. അതിനുവേണ്ടിയിട്ട് ഒരു ട്രെയിനിങ്ങും ചെയ്തിട്ടില്ല. രഞ്ജിയേട്ടൻ ഇങ്ങനെ ചെയ്യണം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം എനിക്ക് എല്ലാ ഫ്രീഡവും തന്നു,’ ശ്വേത മേനോൻ പറഞ്ഞു.
Content Highlight: Swetha menon about paradeshi movie