പാലേരിമാണിക്യം എന്ന സിനിമയിൽ താൻ ആദ്യം അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നെന്ന് നടി ശ്വേത മേനോൻ. കാരണം താൻ ഗ്ലാമറസ് റോളുകൾ ചെയ്തതെന്നും ആ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നതെന്നും ശ്വേതാ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് സ്ക്രിപ്റ്റ് മുഴുവനായിട്ട് വിളിക്കാമെന്ന് പറഞ്ഞെന്നും എന്നാൽ രണ്ടാമത് വിളിച്ചപ്പോഴും ആ കഥാപാത്രം താൻ ചെയ്‌താൽ മതിയെന്ന് പറഞ്ഞെന്നും ശ്വേത കൂട്ടിച്ചേർത്തു.
ഒരു സംവിധായകൻ രണ്ടാമതും തന്നെ വിളിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് തനിക്കത് ചെയ്തുകൂടാ എന്ന് കരുതിയെന്നും ശ്വേത പറയുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി ഒരു ട്രെയിനിങ്ങും ചെയ്തിട്ടില്ലെന്നും ശ്വേത മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.
‘പാലേരി മാണിക്യത്തിലെ ഒരു സീൻ ഷൂട്ട് ചെയ്തിട്ട് നേരെ ചെന്നൈയിൽ പോകുന്നു. ഞാൻ അവിടെ ഒരു ഗ്ലാമറസ് വേഷം ചെയ്യുന്നു. രണ്ടുദിവസം ഷൂട്ട് ചെയ്തിട്ട് തിരിച്ചുവരുന്നു, വീണ്ടും ഈ നാടൻ ക്യാരക്ടർ ചെയ്യുന്നു. പിന്നെ ബോംബെയിൽ പോയിട്ട് ഒരു റിയാലിറ്റി ഷോയിൽ ഫിനാലെയിൽ പങ്കെടുക്കുന്നു.
പലേരിമാണിക്യത്തിന്റെ 100% ഞാൻ രഞ്ജിത്തേട്ടന് ക്രെഡിറ്റ് കൊടുക്കും. ഞാൻ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം നോ പറഞ്ഞതാണ്. അതിനു മുന്നേ ഞാൻ റോക്ക് ആൻഡ് റോൾ ചെയ്തിട്ടുണ്ടായിരുന്നു. രഞ്ജിത്തേട്ടാ എനിക്കിത് ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞതാണ്. ഞാൻ ആ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ് വരുന്നത്, ഗ്ലാമർ റോൾസാണ് ചെയ്തിരുന്നത്.
രജിത്തേട്ടൻ സ്ക്രിപ്റ്റ് ഫുൾ ആവട്ടെ എന്ന് പറഞ്ഞു. ഒരു മാസം കഴിഞ്ഞിട്ട് വിളിച്ചിട്ട് നീ തന്നെയാണ് ഈ റോൾ ചെയ്യുന്നത് എന്ന് പറഞ്ഞു. സെക്കൻഡ് ടൈം വിളിച്ചപ്പോൾ ഒരു ഡയറക്ടറിന് ഇത്രയും കോൺഫിഡൻസ് ഉണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് തോന്നിയത്.
അദ്ദേഹത്തിന് നല്ല ഫ്രീഡം തന്നിട്ടുണ്ട്. എവിടെയോ അറിഞ്ഞോ അറിയാതെയോ ആ ഒരു ബോഡി ലാംഗ്വേജ് വന്നു പോയതാണ്. അതിനുവേണ്ടിയിട്ട് ഒരു ട്രെയിനിങ്ങും ചെയ്തിട്ടില്ല. രഞ്ജിയേട്ടൻ ഇങ്ങനെ ചെയ്യണം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം എനിക്ക് എല്ലാ ഫ്രീഡവും തന്നു,’ ശ്വേത മേനോൻ പറഞ്ഞു.
Content Highlight: Swetha menon about palaerimanikyam movie’s character