മലയാള സിനിമയിൽ തന്റേതായൊരിടം സൃഷ്‌ടിച്ച നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി നായകനായ അനശ്വരം സിനിമയിലൂടെയാണ് ശ്വേത മലയാള സിനിമയിലേക്കെത്തുന്നത്. മലയാളത്തിൽ എന്ന പോലെ മറ്റു ഭാഷയിലും തന്റേതായൊരിടം താരം സൃഷ്ടിച്ചിട്ടുണ്ട്. പരദേശി, പാലേരിമാണിക്യം, രതിനിർവേദം, കളിമണ്ണ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 2011ല്‍ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ പ്രസവ രംഗങ്ങള്‍ കാണിച്ചതിലൂടെ നിരവധി പ്രശംസയും വിമര്‍ശനങ്ങളുമാണ് ശ്വേത ഏറ്റുവാങ്ങിയത്.
കളിമണ്ണ് സിനിമയുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്വേത മേനോൻ. കളിമണ്ണ് സിനിമയ്ക്ക് വേണ്ടി താൻ ഗർഭിണി ആയതല്ലെന്നും അത് സംഭവിച്ച് പോയതാണെന്നും ശ്വേത പറഞ്ഞു. സംവിധായകൻ ബ്ലെസ്സി തന്നോട് ഇങ്ങനെ ഒരാശയം പറഞ്ഞിരുന്നെന്നും എന്നാൽ ഇങ്ങനെയൊരു സിനിമയാവുമെന്ന് കരുതിയില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.
ഗർഭകാല സമയത്ത് കുറച്ച് മാത്രമേ ഷൂട്ട് ചെയ്യാൻ പാട്ടുകയുള്ളൂയെന്നും അത് കഴിഞ്ഞാൽ ഡാൻസ് കളിയ്ക്കാൻ പറ്റില്ലെന്നും ശ്വേത പറഞ്ഞു. ഡെലിവറിയുടെ മൂന്ന് മാസത്തിനുള്ളിൽ താൻ ഡാൻസ് ചെയ്‌തെന്നും നാല് സോങ് തീർക്കാനുണ്ടായിരുന്നെന്നും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ഞാൻ പ്രഗ്നൻറ് ആയതല്ല. അത് സംഭവിച്ചു പോയതാണ്. ബ്ലെസ്സിയേട്ടൻ എന്നോട് ഇങ്ങനെ ഒരു ആശയം പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇങ്ങനെയൊരു സിനിമയായി മാറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗർഭസമയത്ത് ഇത്ര മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളൂ.
അതുകഴിഞ്ഞാൽ ഡാൻസ് ചെയ്യാൻ പറ്റില്ല. മലയാളം സിനിമയിൽ ഒരു ടൈം പിരീഡ് ഉണ്ട്. ഇത് ഒന്നേക്കാൽ വർഷമായി. ഡെലിവറിയും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് നീണ്ടുപോയതാണ്. ഡെലിവറിയുടെ ഒരു മൂന്നു മാസത്തിനുള്ളിൽ തന്നെ ഞാൻ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു. നാല് സോങ് തീർക്കാൻ ഉണ്ടായിരുന്നു. കുറെ സീൻസ് ഉണ്ടായിരുന്നു,’ ശ്വേത മേനോൻ പറഞ്ഞു.
Content Highlight: Swetha menon about kalimannu movie