| Thursday, 16th November 2023, 9:41 am

സ്വീറ്റ് ഹോം 2; സയന്റിഫിക് ഫിക്ഷന്‍ ഹൊറര്‍ സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സയന്റിഫിക് ഫിക്ഷന്‍ ഹൊറര്‍ സീരീസുകള്‍ ഇഷ്ടപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറിയര്‍ സീരീസാണ് സ്വീറ്റ് ഹോമിന്റെ രണ്ടാം സീസണ്‍.

ഇപ്പോള്‍ സീരീസിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘മനുഷ്യരാശി ഒരു വൈറസാണ്, മോണ്‍സ്‌റ്റേസാണ് വാക്‌സിന്‍’ ലോകത്തിന്റെ നിയമങ്ങള്‍ മാറുമ്പോള്‍ മനുഷ്യനും മോണ്‍സറും തമ്മിലുള്ള ദൂരം കുറയുന്നു, എന്നു പറഞ്ഞു കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

സോംഗ് കാങ് (Song Kang) അഭിനയിച്ച ഈ സീരീസിന്റെ ആദ്യ സീസണ്‍ 2020ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. അന്ന് ആ സീസണ്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ ഗ്ലോബല്‍ ഹിറ്റായി മാറിയിരുന്നു.

ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്ന് തുടരുന്ന രണ്ടാം സീസണിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഈയിടെയായിരുന്നു സ്വീറ്റ് ഹോമം അടുത്ത സീസണിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നത്.

പിന്നാലെ രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് നെറ്റ്ഫ്‌ളിക്‌സ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോയും പുറത്തു വിട്ടിരുന്നു. ഡിസംബര്‍ ഒന്നിനാണ് സീരീസിന്റെ റിലീസ്. ഒരാഴ്ച്ച മുമ്പ് ടീസറും പുറത്തു വന്നിരുന്നു. അപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഒഫിഷ്യല്‍ ട്രെയ്‌ലറിനായി കാത്തിരിക്കുകയായിരുന്നു.

കിം കാര്‍ണ്‍ബിയും (Kim Carnby) ഹ്വാങ് യംഗ് ചാനും (Hwang Young Chan) ചേര്‍ന്ന് സൃഷ്ടിച്ച അതേ പേരിലുള്ള ജനപ്രിയ വെബ്ടൂണിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സീരീസ്.

സീസണ്‍ 2 സംവിധാനം ചെയ്യുന്നത് മുന്‍ സീസണിലും പ്രവര്‍ത്തിച്ചിരുന്ന ലീ യൂങ് ബോക്ക് (Lee Eung Bok) ആണ്. പുതിയ സീസണില്‍ സംവിധായിക പാര്‍ക്ക് സോ ഹ്യൂണും (Park So Hyun) ഉണ്ടാകും.

Content Highlight: Sweet Home 2 Official Trailer Out Now

We use cookies to give you the best possible experience. Learn more