മധുരത്തിന്റെ ആലസ്യമില്ലാതെ രുചിമേളം തീർക്കുന്ന ലഡ്ഡുവാണ് ബേസൻ ലഡ്ഡു.കടലാമാവിന്റെ മേമ്പൊടിയിൽ സാധാരണ ലഡ്ഡുവിൽ നിന്നും വ്യത്യസ്തമാണ് ബേസൻ ലഡ്ഡുവിന്റെ രുചി.
ആവശ്യമുള്ള സാധനങ്ങൾ
1. കടലമാവ്–2 കപ്പ്
2. പഞ്ചസാര പൊടിച്ചത്–2 കപ്പ്.
3. നെയ്യ്–2 വലിയ സ്പൂൺ
4. കശുവണ്ടി നുറുക്കിയത്–അര കപ്പ്.
5. ഏലക്കപ്പൊടി–1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തുകോരുക.
ഇതേ നെയ്യിലേക്ക് കടലമാവ് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക.
ചുവപ്പു നിറമാകുമ്പോൾ വാങ്ങിവച്ച് പഞ്ചസാരയും ഏലക്കപ്പൊടിയും കശുവണ്ടിനുറുക്കും ചേർത്തിളക്കുക.കൈയിൽ നെയ്യ് പുരട്ടി കുറേശ്ശേ എടുത്ത് നാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.ബേസൻ ലഡ്ഡു തയാർ.