| Wednesday, 2nd March 2016, 4:38 pm

സ്വീഡനില്‍ ശവരതിയും സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും നിയമ വിധേയമാക്കാന്‍ ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്‌റ്റേക്ക് ഹോം: സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും ശവരതിയും നിയമവിധേയമാക്കാന്‍ സ്വീഡനില്‍ ആവശ്യം. സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന വിഭാഗമാണ് ആവശ്യം ഉന്നയിച്ചത്.

ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. 15 വയസിനു മുകളിലുള്ള സഹോദരങ്ങള്‍ക്ക് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധ്യമാകണമെന്നും ഇതിനായി നിലവിലുള്ള നിയമ തടസ്സം നീക്കണമെന്നും പാര്‍ട്ടി പ്രമേയത്തില്‍ പറയുന്നു. കൂടാതെ, ശവരതിക്കും നിയമപരമായ അനുവാദം നല്‍കണമെന്ന് പാര്‍ട്ടി പ്രമേയത്തില്‍ പറയുന്നു.

ഏറെ വിവാദമായ ആവശ്യമുന്നയിക്കാന്‍ നേതൃത്വം വഹിച്ചത് സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ്. മരണ ശേഷം തന്റെ ശരീരം ലൈംഗീക ഉപയോഗത്തിന് വിധേയമാക്കാമെന്ന് ഒസ്യത്ത് എഴുതി നല്‍കാന്‍ അനുവദിക്കണമെന്നും ഇതിലൂടെ മൃതദേഹങ്ങള്‍ ലൈംഗികാസക്തിക്ക് വിധേയരാക്കുന്നവരെ അക്രമികളായി വിശേഷിപ്പിച്ച് വിചാരണ നടപടികള്‍ക്കു വിധേയമാക്കുന്നതില്‍ നിന്നും രക്ഷിക്കാമെന്നും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നു.

സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ സദാചാര നിയമത്തിന്റെ കീഴില്‍ ഉള്‍പ്പെടുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് സംരക്ഷണമാവുന്നില്ല. മരണശേഷം തന്റെ ദേഹം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടതും വ്യക്തി തന്നെയാണ്. മരണ ശേഷം മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെക്കുന്നതോ പഠനത്തിന് നല്‍കുന്നതോ പോലെ മറ്റൊരാള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ നല്‍കാനും അവകാശം ഉണ്ടായിരിക്കണമെന്നും സെസിലിയ ജോണ്‍സണ്‍ പറയുന്നു.

അതേസമയം പ്രമേയത്തോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more