സ്‌റ്റോക്‌ഹോം: ലൈംഗിക പീഡനകേസില്‍ അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്ന വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയാന്‍ അസാന്‍ജെയുടെ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളി. കേസില്‍ അസാന്‍ജെയെ ചോദ്യം ചെയ്യാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപെട്ടിരുന്നു. കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസാന്‍ജെയുടെ അഭിഭാഷകന്‍ പറഞ്ഞു.
2010ലായിരുന്നു അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിരുന്നത്. എംബസിയില്‍ അഭയാര്‍ത്ഥിയാണ് എന്ന കാരണത്താല്‍ ്‌സാന്‍ജെക്കെതിരെയുള്ള വാറണ്ട് റദ്ദാക്കാനാവില്ലെന്നും എന്നാല്‍ എംബസിയില്‍ കഴിയുന്നതിനാല്‍ നിലവില്‍ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
2012 മുതല്‍ അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ്. ബ്രിട്ടീഷ് അധികൃതര്‍ അദ്ദേഹത്തെ സ്വീഡനിലേക്കും തുടര്‍ന്ന് അവിടെ നിന്ന് അമേരിക്കയിലേക്കും നാട് കടത്തപെടുമെന്ന കാരണത്താലാണ് ഇദ്ദേഹം എംബസിയില്‍ കഴിയുന്നത്.