മോസ്‌കോ: സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ടീമില്‍ ഇല്ലാത്തത് ലോകകപ്പില്‍ തങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചു എന്ന് സ്വീഡിഷ് ക്യാപ്റ്റന്‍ അന്ദ്രേ ഗ്രാന്‍ ക്വിസ്റ്റ്.
സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ടീമിലില്ലാത്തത് മറ്റ് താരങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചുവെന്നും, ഇതുവഴി എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു എന്നുമാണ് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടത്.
ALSO READ: മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചെന്ന് റിപ്പോര്‍ട്ട്
ഗ്രൂപ്പ് ഘട്ടത്തില്‍ മെക്‌സിക്കോയേയും, ദക്ഷിണ കൊറിയയേയും തോല്‍പ്പിച്ച സ്വീഡന്‍ തോറ്റത് മുന്‍ ലോകചാമ്പ്യന്‍ മാരായ ജര്‍മ്മനിയോട് മാത്രമാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് സ്വീഡന്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയത്.
ഇന്ന് വൈകീട്ട് സ്വിറ്റ്‌സര്‍ലാന്റിനോടാണ് സ്വീഡന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം. ജര്‍മ്മനിയോട് തോറ്റത് അവസാന മിനുട്ടില്‍ ടോണി ക്രൂസ് നേടിയ ഗോളിലൂടെയായിരുന്നു. മികച്ച പ്രകടനം തന്നെയാണ് മൂന്ന് മത്സരങ്ങളിലും സ്വീഡിഷ് നിര പുറത്തെടുത്തത്.
ALSO READ: കാത്തിരിക്കേണ്ട, ബ്ലോക്ക് ചെയ്തു; ട്വിറ്ററില്‍ അധിക്ഷേപിച്ച യുവതിക്ക് സുഷമ സ്വരാജിന്റെ മറുപടി
ഇന്ന് വിജയിച്ചാല്‍ കൊളംബിയ ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും.