Entertainment
യുദ്ധക്കളത്തിൽ പോരാളിയായി നിഖിൽ സിദ്ധാർഥ, സ്വയംഭൂ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 01, 06:06 pm
Thursday, 1st June 2023, 11:36 pm

നിഖിൽ സിദ്ധാർത്ഥിനെ നായകനാക്കി ഭരത് കൃഷ്ണാചാരി സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വയഭൂ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കി. പിക്‌സൽ സ്റുഡിയോസിന്റെ ബാനറിൽ ഭുവൻ, ശ്രീകർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. നിഖിലിന്റെ പിറന്നാൾ ദിനത്തിലാണ്, 20ആം ചിത്രം കൂടിയായ സ്വയംഭൂവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മെയ് 31 ന് പ്രീ ലുക് പോസ്റ്റർ ഇറങ്ങിയിരുന്നു.

യുദ്ധക്കളത്തിൽ ഒരു പോരാളിയെ പോലെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിഖിലിനെ കാണുന്നത്. കുതിരപ്പുറത്തു ആയുധ ധാരിയായിട്ട് യുദ്ധം ചെയ്യുന്ന രംഗമാണ് പോസ്റ്ററിൽ ഉള്ളത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാകും സ്വയംഭൂ. മനോജ് പരമ സിംഹയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് രവി രവി ബസ്‌റൂർ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

സംഭാഷണം – വാസുദേവ് മുന്നേപഗരി, പ്രൊഡക്ഷൻ ഡിസൈനർ – എം. പ്രഭാകരൻ, പി.ആർ.ഒ – ശബരി.

Content Highlights: Swayambhu Movie firstlook poster