| Sunday, 15th December 2013, 2:57 pm

ബോള്‍ഡ് കഥാപാത്രവുമായി സ്വാതി റെഡ്ഡി വീണ്ടും മലയാളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സുബ്രഹ്മണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനരംഗത്തില്‍ നാണം കുണുങ്ങിയായിക്കണ്ട സ്വാതിയല്ല ഇത്. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെ പ്രേഷകമനസ്സില്‍ പുതിയ സ്ഥാനം നേടിയ സ്വാതി റെഡ്ഡി മലയാളം സിനിമാ രംഗത്തും സജീവയാകുകയാണ്.

ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സ്വാതി നായികയാകുന്ന അടുത്ത മലയാളം ചിത്രമാണ് അജിത് പിള്ളയുടെ മോശയിലെ കുതിരമീനുകള്‍.

ചിത്രത്തില്‍ ലക്ഷദ്വീപ് പെണ്‍കുട്ടിയായാണ് സ്വാതി പ്രത്യക്ഷപ്പെടുന്നത്. സ്വാതിയെക്കൂടാതെ ആസിഫ് അലി, സണ്ണി വെയ്ന്‍, ജനനി അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നെങ്കിലും തിരക്ക് മൂലം ആന്‍ഡ്രിയ റോള്‍ നിരസിക്കുകയായിരുന്നു.

മലയാളത്തില്‍ താനിതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് മോശയിലെ കുതിരമീനുകളിലേതെന്ന് സ്വാതി പറയുന്നു.

ആമേനിലെ ഗ്രാമീണ പെണ്‍കുട്ടി ശോശന്നക്കും നോര്‍ത്ത് 24 കാതത്തിലെ ഹിന്ദു പെണ്‍കുട്ടി നാരായണിക്കും ശേഷം താന്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെക്കുറിച്ച് ഏറെ ആകാംക്ഷയുണ്ട് സ്വാതിക്ക്.

സ്വന്തം ശബ്ദത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ക്കൂടിയും മലയാളത്തിലെ ചില പദങ്ങള്‍ വഴങ്ങാത്തതിനാലാണ് താന്‍ മലയാളത്തില്‍ ഡബ്ബ് ചെയ്യാത്തതെന്നും സ്വാതി പറഞ്ഞു.

താന്‍ പതുക്കെയാണ് മലയാള സിനിമയിലേക്കെത്തിയതെന്നും മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തിന്റെ വലിയ ആരാധികയാണ് താനെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more