Entertainment news
എന്റെ അമ്മയെയൊക്കെ നോക്കൂ നായികയേക്കാള്‍ മുകളിലല്ലേ അവരുടെ സ്ഥാനം, തനിക്കും അങ്ങനെയൊരു ചാന്‍സുണ്ടെന്ന് അദ്ദേഹം പറഞ്ഞു: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 12, 01:46 pm
Sunday, 12th March 2023, 7:16 pm

സിദ്ധാര്‍ത്ഥ് ഭരതന്‍ എന്ന സംവിധായകന്‍ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് നടി സ്വാസിക. പ്രായം ഒരുപാട് മുമ്പോട്ട് പോവുകയാണെന്നും എന്നാല്‍ ഇതുവരെ ഒന്നുമാകാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും സിദ്ധാര്‍ത്ഥിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തനിക്ക് മോട്ടിവേഷനായിരുന്നു എന്ന് പറയുകയാണ് സ്വാസികയിപ്പോള്‍.

തന്റെ അമ്മയെ ഒക്കെ നോക്കൂ എക്കാലവും നായികയായിട്ടൊന്നുമല്ലല്ലോ അവര്‍ അഭിനയിച്ചതെന്നും എന്നാല്‍ നായികയെക്കാള്‍ കൂടുതല്‍ അവര്‍ ശ്രദ്ധിക്കപ്പെട്ടല്ലോ എന്നും അദ്ദേഹം പറഞ്ഞുവെന്ന് സ്വാസിക പറഞ്ഞു. അതുകൊണ്ട് തന്നെ താനും പേടിക്കേണ്ട ആവശ്യമൊന്നുമില്ലെന്നാണ് സിദ്ധാര്‍ത്ഥ് തന്നോട് പറഞ്ഞതെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘സിദ്ധാര്‍ത്ഥ് ഭരതനെ മീറ്റ് ചെയ്തതിന് ശേഷമാണ് എനിക്കൊരു ആത്മവിശ്വാസം വരുന്നത്. കാരണം എപ്പോഴും അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും താനൊരു നല്ല ആക്ടറാടോ താന്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ ഇങ്ങനെ പറയും, വയസ് കൂടി കൂടി വരുകയാണ് ഇപ്പോഴും ഒന്നുമായിട്ടില്ല എന്നൊക്കെ.

അപ്പോള്‍ അദ്ദേഹം പറയും എന്റെ അമ്മയെയൊക്കെ കണ്ടില്ലേ, ഏത് വയസ് വരെയാണ് അഭിനയിച്ചത്. അവര്‍ എപ്പോഴും നായികയായിട്ടാണോ അഭിനയിച്ചത്, അല്ലല്ലോ. പക്ഷെ നായികയെക്കാളും കൂടുതലല്ലേ അവര്‍ അഭിനയിച്ച് വെച്ചിരിക്കുന്ന കഥാപാത്രങ്ങള്‍. എന്നൊക്കെ പറഞ്ഞിട്ട് അദ്ദേഹം എന്നെ മോട്ടിവേറ്റ് ചെയ്യും.

എന്നിട്ട് പറയും എന്റെ അമ്മയെ പോലെ ആകുമെന്നല്ല ഞാന്‍ പറഞ്ഞത്. എന്നാലും അവരുടെ ഒരു കാര്യം ആലോചിക്കൂ. തനിക്ക് അങ്ങനെയൊരു ചാന്‍സുണ്ട്. അതുകൊണ്ട് താന്‍ ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല. അങ്ങനെ എപ്പോഴും എന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒരാളായിട്ട് എന്റെ ആത്മവിശ്വാസം കൂട്ടാന്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്,’ സ്വാസിക പറഞ്ഞു.

content highlight: swasika about sidhrath bharathan