ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ഇറോട്ടിക് ഴോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇറോട്ടിക് രംഗങ്ങളുടെ പേരില്‍ ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ വളരെ ബോള്‍ഡായിട്ടാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ തനിക്ക് ചെയ്യാന്‍ താല്‍പര്യമുള്ള കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണ് സ്വാസിക.
കാവ്യമാധവനും ശോഭനയും അഭിനയിച്ച സിനിമകളിലേത് പോലെയുള്ള വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സ്വാസിക പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.
”സത്യത്തില്‍ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ നമ്മള്‍ പറയില്ലെ രണ്ടും കല്‍പിച്ച് ചെയ്യുമെന്ന്. അതുപോലെ ഞാന്‍ ചെയ്തതാണ്. കാരണം ഞാന്‍ കുറേ നാളായിട്ട് വെയ്റ്റ് ചെയ്യുകയാണ് നല്ലൊരു ലീഡ് ക്യാരക്ടറിന് വേണ്ടി. ഞാന്‍ ഉദ്ദേശിക്കുന്ന ലീഡ് റോള്‍ ഇതല്ല. സാരിയൊക്കെ ഉടുത്ത് പണ്ടത്തെ കാവ്യ മാധവനെയും ശോഭന മാമിനെയും പോലെയുള്ളതാണ്.
അതാണ് എന്റെ ആഗ്രഹം പക്ഷേ അത്തരം റോളുകള്‍ വരുന്നില്ല. അതേ വേഷത്തില്‍ വരുന്നുണ്ട് എന്നാല്‍ തൂണില്‍ ചാരി നിന്ന് കരയുന്ന ചേച്ചി അല്ലെങ്കില്‍ മതിലില്‍ ചാരി നില്‍ക്കുന്ന അനിയത്തി അതുമാത്രമാണ് കിട്ടുന്നത്. എന്റെ ആഗ്രഹവും വരുന്ന കഥാപാത്രങ്ങളും മാച്ച് ആകുന്നില്ലായിരുന്നു.
ആ സാഹചര്യത്തിലാണ് ചതുരം വന്നത്. അങ്ങനെ ഞാന്‍ വിചാരിച്ചു നമ്മളുടെ ഇഷ്ടത്തിന് അനുസരിച്ച് വരുന്നില്ലെങ്കില്‍ വരുന്നത് ചെയ്യാമെന്ന്. അങ്ങനെ ഞാന്‍ കണ്ണുമടച്ച് ചെയ്ത സംഭവമാണ്. ഇത് വിട്ട് കളഞ്ഞാല്‍ പകരം മറ്റൊന്ന് വരില്ലെന്നും ഞാന്‍ ചിന്തിച്ചു. പിന്നീട് അതോര്‍ത്തിട്ട് കാര്യമില്ല,” സ്വാസിക പറഞ്ഞു.
വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് ചതുരത്തിന്റെ തിരക്കഥ എഴുതിയത്. ശാന്തി ബാലചന്ദ്രന്‍ , അലന്‍സിയര്‍ ലെ ലോപ്പസ്, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗ്രീന്‍വിച്ച് എന്റര്‍ടൈയിന്‍മെന്റ്, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
2019ല്‍ വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്വാസികക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി ലീഡ് റോളിലെത്തിയ കുമാരിയിലും ശ്രദ്ധേയമായ പ്രകടനം താരം കാഴ്ചവെച്ചിരുന്നു.
content highlight: swasika about chathuram movie