കര്‍ഷകരില്‍ ആശങ്കയുണര്‍ത്തി മരുഭൂമികളില്‍ നിന്നുള്ള വെട്ടുകിളിക്കൂട്ടം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്ക് കടന്നു. അയല്‍ ജില്ലയായ റെയ്‌സണിലേക്കും വെട്ടുകിളിക്കൂട്ടത്തിന്റെ സംഘം എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 35 ജില്ലകളില്‍ ഇതിനകം വെട്ടുകിളിക്കൂട്ടം നാശം വിതച്ചിട്ടുണ്ടെന്നാണ് അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. മെയ് പകുതിയോടെ രാജസ്ഥാനില്‍ നിന്നും മധ്യപ്രദശിലെത്തിയ വെട്ടുകിളിക്കൂട്ടം ആദ്യമായാണ് ഭോപ്പാലിലെത്തുന്നത്. ഭോപ്പാലിലെ ബെറേഷ്യ മേഖലയിലെത്തിയ വെട്ടുകിളിക്കൂട്ടം കാട്ടിലേക്ക് പോയിരുന്നെങ്കിലും കാറ്റിനൊപ്പം തിരിച്ചെത്തുകയായിരുന്നു.
വെട്ടുകിളി കൂട്ടം എത്തിയതിനു പിന്നാലെ മേഖലയില്‍ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
‘ രാത്രിയില്‍ മരങ്ങളില്‍ വസിക്കുമ്പോള്‍ പ്രാണികള്‍ക്ക് രാസവസ്തുക്കള്‍ തളിക്കാനായി ഫയര്‍ ടെന്‍ഢറുകള്‍ ഉപയോഗിക്കാന്‍ അഗ്നി ശമന സേനയുടെ സഹായം തേടിയിട്ടുണ്ട്. മരങ്ങളുടെ ഉയരം കാരണം സാധാരണ സ്‌പ്രേയറുകള്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ തളിക്കുന്നത് ബുദ്ധിമുട്ടാണ്,’ ഭോപ്പാല്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.എന്‍ ലൊനാനിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
നിലവില്‍ വയലുകളില്‍ കാര്യമായ വിളയില്ലാത്തിനാല്‍ കര്‍ഷകര്‍ക്ക് ആശങ്ക കുറവാണ്. അതേ സമയം മണ്‍സൂണ്‍ വിളകള്‍ക്ക് വെട്ടുകിളികള്‍ ഭീഷണിയാവും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ