| Tuesday, 19th September 2023, 5:07 pm

പഴയകാല ഓര്‍മകളിലേക്ക് കൈപിടിച്ച് പുലിമട; 'സ്വര്‍ഗം വിതക്കുന്നു' ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എ.കെ. സാജനും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോങ് പുറത്തിറങ്ങി. ഫാദര്‍ മൈക്കിള്‍ പനച്ചിക്കലിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ഈണം പകര്‍ന്ന്, കെ. എസ് ചിത്രയും കെസ്റ്ററും ചേര്‍ന്നു ആലപിച്ച ‘സ്വര്‍ഗം വിതക്കുന്ന’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ചിത്രത്തിന്റെ ടാഗ്‌ലൈനുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.

പോലീസ് കോണ്‍സ്റ്റബിള്‍ ആയ വിന്‍സന്റ് സ്‌കറിയയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

എ.കെ. സാജന്‍ കഥയും തിരക്കഥയും എഡിറ്റിങ്ങും കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക്-ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രളര്‍-രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി-പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റ്യൂം-സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ്&മിക്‌സിങ്-സിനോയ് ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകര്‍,വി.എഫ്.എക്‌സ്-പ്രോമിസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ, സ്റ്റില്‍-അനൂപ് ചാക്കോ റിന്‍സന്‍ എം.ബി, പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്, ഡിസൈന്‍-ഓള്‍ഡ്‌മോങ്ക്‌സ് വിതരണം- ആന്‍ മെഗാ മീഡിയ.

Content Highlight: swargam vithakkunnu song from pulimada

Latest Stories

We use cookies to give you the best possible experience. Learn more