ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ ഇപ്പോള്‍ 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന മണിച്ചിത്രത്താഴില്‍ മലയാളികളുടെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ഭാഗമായിരുന്നു. ഇപ്പോള്‍ സിദ്ദിഖിനെ കുറിച്ചും സംവിധായകന്‍ ഫാസിലിനെ കുറിച്ചുമൊക്കെ പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിദ്ദിഖിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇന്ന് വലിയ സങ്കടമാണ്. അദ്ദേഹത്തിന്റെ വിയറ്റ്‌നാം കോളനിയാണെങ്കിലും ഗോഡ്ഫാദര്‍ ആണെങ്കിലും മികച്ച സിനിമകളാണ്. സിദ്ദിഖ് ഒക്കെ എന്റെ കൂടെയായിരുന്നു പണ്ട്. സിനിമക്കായി ഹോട്ടല്‍ ബുക്ക് ചെയ്താല്‍ ഒരു മുറിയിലാണ് ഞങ്ങള്‍ താമസിക്കുക. ഞാനും സിദ്ദിഖും ഒരുമിച്ചേ താമസിക്കുകയുള്ളു.
ഒരു സ്ഥലത്താണെങ്കില്‍ ഒറ്റ റൂമിലെ താമസിക്കുകയുള്ളു എന്നത് നിര്‍ബന്ധമായിരുന്നു. എനിക്കും സിദ്ദിഖിനും അത് നിര്‍ബന്ധമായ കാര്യമായിരുന്നു. അവിടെ വര്‍ത്താമാനമൊക്കെ പറഞ്ഞ് അങ്ങനെ ഇരിക്കണം. സിദ്ദിഖിന് സിനിമക്കായി ഒരു ചെറിയ ത്രെഡ് കിട്ടിയാല്‍ മതിയാകും. ഫാസില്‍ സാറിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ചെറിയ ത്രെഡ് കിട്ടിയാല്‍ അതില്‍ നിന്ന് കഥ അങ്ങനെയങ്ങനെ വളര്‍ന്നു വരുന്നത് കാണാം.
പിന്നെ സിദ്ദിഖ് ആയാലും ഫാസില്‍ സാര്‍ ആയാലും കോമഡിയുടെ ആശാന്മാരാണ്. കോമഡി കറക്ടായി കറക്ട് സമയത്ത് അവര്‍ക്ക് വെക്കാന്‍ അറിയാം. പ്ലേസ്‌മെന്റൊക്കെ അത്രയും കറക്ട് ആയിരിക്കും. മണിച്ചിത്രത്താഴിലെ പപ്പുവിന്റെയും ഇന്നസെന്റിന്റെയും ഹ്യൂമര്‍ പോര്‍ഷന്‍സ് ചെയ്തത് സിദ്ദിഖ് – ലാല്‍ ആയിരുന്നു,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Swargachithra Appachan Talks About Siddique-Lal And Manichithrathazhu Movie