| Wednesday, 22nd July 2020, 12:03 am

ഡയരക്ടര്‍ ഗുഡ് ഷോട്ട് എന്നു പറഞ്ഞു; സെറ്റില്‍ വെച്ച് സ്വരയോട് മോശമായി സംസാരിച്ച് കങ്കണ; ട്വീറ്റ് പങ്കു വെച്ച് സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിലെ കുടുബ വാഴ്ചയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ കങ്കണ റണൗത്ത് രംഗത്തു വന്നതിനു പിന്നാലെ അടുത്ത ദിവസങ്ങളിലായ കങ്കണയും തപ്‌സി പന്നുവും സ്വര ഭാസ്‌കറും തമ്മിലുള്ള അസ്വരസ്യങ്ങള്‍ തുടരുകയാണ്.

ഏറ്റവും ഒടുവിലായി സ്വര ഭാസ്‌കര്‍ കങ്കണയുടെ പെരുമാറ്റത്തെ പറ്റിയുള്ള ഒരു ട്വീറ്റ് ആണ് പങ്കു വെച്ചിരിക്കുന്നത്.

ട്വീറ്റില്‍ കങ്കണ 2014 ല്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒപ്പമഭിനയിച്ച സ്വര ഭാസ്‌കറെ ചീത്ത വിളിച്ചെന്നാണ് പറയുന്നത്.

‘ കങ്കണ മാം തനു വെഡ്‌സ് മനു റിട്ടേണ്‍സ് സിനിമയുടെസെറ്റില്‍ വെച്ച് എന്തിനാണ് 200 പേരുടെ മുന്നില്‍ വെച്ച് സ്വര ഭാസ്‌കറോട് മോശമായി സംസാരിച്ചത്? ഡയരക്ടര്‍ ഗുഡ് ഷോട്ട് എന്ന് പറഞ്ഞതിന്റെ പേരിലാണോ? ഇത് ഔട്ട് സൈഡേര്‍സിനോടുള്ള മോശമായ സമീപനം അല്ലേ?’ ട്വീറ്റില്‍ പറയുന്നു.

മറ്റൊരാള്‍ ചെയ്ത ഈ ട്വീറ്റാണ് സ്വര പങ്കു വെച്ചിരിക്കുന്നത്. എന്നാല്‍ സ്വരയുടെ ട്വീറ്റില്‍ കങ്കണയ്‌ക്കെതിരെ ഒന്നും പറയുന്നില്ല. ഹാപ്പി മെമ്മറീസ് എന്നെഴുതിയിട്ടുണ്ട്.

തപ്സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കുറിച്ച് നടി കങ്കണ റണൗത്ത് റിപ്ലബിക് ടിവിയോട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണയ്ക്കുകയാണെന്നും ഇവര്‍ കാരണമാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു. (നീഡി ഔട്ട് സൈഡേര്‍സ്) കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്‌കറും തപ്സിയും നേരത്തെ പ്രതികരിച്ചിരുന്നു.

ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാള്‍ക്കെതിരെ ആയുധമാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് തപ്‌സി പ്രതികരിച്ചത്.

‘ ഞാന്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നയാളാണ്. എനിക്ക് ബഹുമാനപരമായ പൊതുജന സമ്പര്‍ക്കം ആവശ്യമാണ്. സംവാദത്തില്‍ എനിക്ക് യുക്തിയും ന്യായവും ആവശ്യമാണ്. എനിക്ക് വിവേകം ആവശ്യമാണ്, മാന്യമായ പൊതുവ്യവഹാരം ആവശ്യമാണ്. എനിക്ക് നിയമവാഴ്ച ആവശ്യമാണ്. എനിക്ക് വസ്തുതകള്‍ ആവശ്യമാണ്. നിങ്ങള്‍ക്കെന്താണ് വേണ്ടത്? സ്വര ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more