സുശാന്ത് സിംഗ് രജ്പുത്ത് കേസില്‍ റിയ ചക്രബര്‍ത്തിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത അക്കാദമിക പ്രവര്‍ത്തക മധു പൂര്‍ണ്ണിമ കിഷ്‌വറിനെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. റിയയുടെ അച്ഛനെതിരെയും മധു പൂര്‍ണ്ണിമ ചില മോശം കമന്റുകള്‍ പറഞ്ഞതാണ് സ്വരയെ ചൊടിപ്പിച്ചത്.
ഭാഗ്യവേട്ടക്കാരിയും മാഫിയ രാജകുമാരിയുമാണ് റിയ. ഒരു റിട്ടയര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ റിയയുടെ അച്ഛന്‍ തന്നെയാണ് പണക്കാരെ വലയിലാക്കാന്‍ മകളെ ഒരു ലൈംഗിക വസ്തുവായി ഉപയോഗിക്കുന്നത്. എല്ലാം നേടിക്കഴിഞ്ഞ ശേഷം പിന്നെ അവരെ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുന്നു. ഈ സുന്ദര ലോകത്തിന് പിന്നില്‍ ലൈംഗിക ചൂഷണങ്ങള്‍ മാത്രമാണ്-ഇതായിരുന്നു മധു പുര്‍ണ്ണിമയുടെ ട്വീറ്റ്.
Sick mentality of Sanghi vomit-head aunty & rank criminal defamation.. & abusing an ex-serviceman in the process!!! Disgusting.. And u thought this would be over with #CBIForSSR
Who are we kidding? And this woman was once a feminist! Now deriding another woman based on gossip! https://t.co/nUKqRbrEh2
‘തലയ്ക്ക് സ്ഥിരതയില്ലാത്ത സംഘിത്തരം ഛര്‍ദ്ദിക്കുന്ന ആന്റി. ഒരാളെ അപകീര്‍ത്തിപ്പെടുത്തുക, അതിലേക്ക് ബഹുമാനപ്പെട്ട ഒരു പദവിയിലിരുന്ന അയാളുടെ അച്ഛനെ വലിച്ചിഴയ്ക്കുക, എന്ത് വെറുപ്പിക്കലാണിത്.
സി.ബി.ഐ ഫോര്‍ സുശാന്ത് സിംഗ് എന്ന് ഹാഷ്ടാഗ് ഇട്ടാല്‍ ഇതെല്ലാം തീരുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ആരെയാണ്‍ നിങ്ങള്‍ കളിയാക്കുന്നത്. ഒരുകാലത്ത് അറിയപ്പെടുന്ന ഫെമിനിസ്റ്റായിരുന്നു ഇവര്‍. ഇപ്പോള്‍ വേറൊരു സ്ത്രീയെ ഗോസിപ്പുകള്‍ കേട്ട് പരിഹസിക്കാനിറങ്ങിയിരിക്കുന്നു’- സ്വര ട്വീറ്റ് ചെയ്തു.
More than this fortune huntress, mafia moll, #RheaChakraborty, I marvel at her father, an ex army officer–using his own daughter as sex bait to trap rich men & eliminate them after gobbling up their money!
Sadly, the glamour world is full of such sex baits. pic.twitter.com/4nkXB8uhlw
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വളരെയധികം ചര്‍ച്ച ചെയ്യുന്ന പേരാണ് റിയ ചക്രബര്‍ത്തിയുടേത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക