ഹിന്ദി സംസാരിക്കുന്നവര്‍ തന്നെ സൗത്തിലെ സ്വര ഭാസ്‌കര്‍ എന്നാണ് വിളിക്കുന്നതെന്ന് സിദ്ധാര്‍ത്ഥ്; മറുപടിയുമായി സ്വര; ഏറ്റെടുത്ത് ആരാധകര്‍
നിലപാടുകള്‍ തുറന്നു പറയുന്നവരാണ് ബോളിവുഡ് താരം സ്വര ഭാസ്‌കറും തമിഴ് നടന്‍ സിദ്ധാര്‍ത്ഥും. കൊവിഡ് പ്രവര്‍ത്തനങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയെയും കര്‍ഷക സമരത്തിലെ നിലപാടുകളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് ഇരുവരും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സൗത്തിലെ സ്വരാ ഭാസ്‌കര്‍ എന്നാണ് തന്നെ പലരും വിളിക്കുന്നതെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ഇതിന് സ്വര ഭാസ്‌കര്‍ മറുപടി നല്‍കുകയും ചെയ്തിരിക്കുന്നു.
‘ഹിന്ദി സംസാരിക്കുന്ന ജനത എന്നെ സൗത്ത് ഇന്ത്യയുടെ സ്വരാ ഭാസ്‌കര്‍ എന്നാണ് വിളിക്കുന്നത്. ഒരു കാര്യം വ്യക്തമാക്കാം. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സ്വരയാകാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ ആകര്‍ഷകയായ വ്യക്തിത്വമാണ്,’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സ്വര ഇതിന് മറുപടി നല്‍കിയത്.
‘നിങ്ങള്‍ ഇന്ത്യയുടെ സിദ്ധാര്‍ത്ഥാണ്. ഞങ്ങള്‍ നിങ്ങളോട് എപ്പോഴും നന്ദിയുള്ളവരായിരിക്കും,’ എന്നാണ് സ്വര പറഞ്ഞത്.
നേരത്തെ കൊവിഡ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ പ്രതികരിച്ച സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ നമ്പര്‍ ബി.ജെ.പി ഐ.ടി സെല്‍ ചോര്‍ത്തിയതായി സിദ്ധാര്‍ത്ഥ് തന്നെ പറഞ്ഞിരുന്നു. തനിക്കും കുടുംബത്തിനും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകള്‍ വരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Swara Bhasker reply to actor Sidharth