| Thursday, 19th November 2020, 6:39 pm

റിപ്പബ്ലിക് ടിവിയില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം; സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിപ്പബ്ലിക് ടിവി ചാനലില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വിമര്‍ശനം.

‘സൊമാറ്റോ, നിങ്ങളുടെ സ്ഥിരം കസ്റ്റമറാണ് ഞാന്‍. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകള്‍ക്ക് ഞാന്‍ നല്‍കുന്ന പണത്തിന്റെ ഒരു അംശം ലഭിക്കുന്നതില്‍ എനിക്ക് താല്പര്യമില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ കസ്റ്റമേഴ്‌സിന് വ്യക്തത നല്‍കൂ’, സ്വര ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ കണ്ടന്റ് മാത്രമാണ് പ്രമോട്ട് ചെയ്യുന്നതെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധിക്കാമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ ടി.ആര്‍.പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ച ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ രംഗത്തെത്തിയിരുന്നു.

റിപ്പബ്ലിക് ടി.വിയടക്കമുള്ള ചാനലുകള്‍ ടി.ആര്‍.പി റേറ്റിംഗില്‍ തട്ടിപ്പ് കാണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജും രംഗത്ത് എത്തിയിരുന്നു. മൂന്നു ചാനലുകളെ ബജാജ് ലിമിറ്റഡ് കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും രാജീവ് പറഞ്ഞിരുന്നു.

റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് നിലപാട് വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Swara Bhasker Demands Quit Zomato From Republic Tv

Latest Stories

We use cookies to give you the best possible experience. Learn more