| Sunday, 29th December 2019, 4:32 pm

'അദ്ദേഹത്തിനറിയാം യഥാര്‍ത്ഥ ഭീഷണിയെന്താണെന്ന്'; ആര്‍.എസ്.എസ് ട്രൗസര്‍ധാരികള്‍ക്ക് അസം പിടിതരില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസ് ട്രൗസര്‍ധാരികള്‍ക്ക്അസം പിടിതരില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്‌കര്‍ പിന്തുണ അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുവാഹത്തിയില്‍ നടന്ന റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വര ഭാസ്‌കറിന്റെ പ്രതികരണം.

അദ്ദേഹം അത് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കറിയാം ഇന്ത്യയ്‌ക്കെതിരെയുള്ള യഥാര്‍ത്ഥ ഭീഷണിയെന്താണെന്ന്. അവരെ തുറന്നുകാട്ടാന്‍ അദ്ദേഹത്തിനൊരു തടസ്സവും ഉണ്ടായില്ല. അഭിവാദ്യങ്ങള്‍ എന്നായിരുന്നു സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

ആസാം ഭരിക്കേണ്ടത് നാഗ്പൂരിലുള്ള ആര്‍.എസ്.എസ് ആസ്ഥാനമല്ല, സംസ്ഥാനത്തെ ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ബി.ജെ.പി എവിടെയൊക്കോ എത്തുന്നുവോ, അവിടയെല്ലാം വിദ്വേഷം പടര്‍ത്തുന്നു. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more