| Wednesday, 30th January 2019, 7:06 pm

മഹാത്മാ ഗാന്ധിയുടെ കൊലയാളി രാജ്യസ്നേഹിയല്ല, മതഭ്രാന്തനായിരുന്നു: സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലയാളി മതഭ്രാന്തനായിരുന്നുവെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു.

“1948 ജനുവരി 30ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷം കൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നു”. ഒരിക്കലും മറക്കില്ല എന്ന ഹാഷ് ടാഗോടെ സ്വര ട്വിറ്ററില്‍ കുറിച്ചു.


നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പേരിലും നിരവധി വിവാദങ്ങള്‍ നേരിട്ട താരമാണ് സ്വര. ബി.ജെ.പിക്കെതിരെ നേരിട്ട് ആഞ്ഞടിച്ച സ്വരയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിന്നു. മഹാത്മാ ഗാന്ധിയെ കൊന്നവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് എന്നായിരുന്നു താരം പറഞ്ഞത്.

“”ഈ രാജ്യത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെന്ന, അത്രമേല്‍ നല്ലൊരു മഹാനായ മനുഷ്യന്റെ കൊലപാതകം നടന്നു. അന്നും കുറച്ചുപേരുണ്ടായിരുന്നു. ആ കൊലപാതകത്തെ പോലും ആഘോഷിച്ചവര്‍. അവര്‍ ഇന്ന് രാജ്യം ഭരിക്കുകയാണ്. അവരെ എല്ലാവരേയും ജയിലിലടക്കാമോ? ഇല്ല.””എന്ന് സ്വര പറഞ്ഞിരുന്നു.


also read:  ‘എന്നെ മനസിലായില്ലേ ഞാന്‍ എരഞ്ഞോളി മൂസയാണ്, ജീവനോട് കൂടി തന്നെ പറയുകയാണ്’ ; മരിച്ചെന്നുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ എരഞ്ഞോളി മൂസ


മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും എതിരായ കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ താരം വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ജയിലുകള്‍ എഴുത്തുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണെന്നായിരുന്നു സ്വരയുടെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more