| Thursday, 1st August 2024, 2:26 pm

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി സ്വപ്നിൽ കുശാലെ

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിളില്‍ സ്വപ്നില്‍ കുശാലെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഈ മെഡല്‍ നേട്ടത്തിന് പിന്നാലെ ഒരു ചരിത്രനേട്ടവും കുശാലെയെ തേടിയെത്തി. 50 മീറ്റര്‍ റൈഫിളില്‍ 3 പൊസിഷനില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സ്വപ്നില്‍ സ്വന്തമാക്കിയത്.

451.4 എന്ന സ്‌കോറിനായിരിന്നു താരം ഫൈനലില്‍ ഫിനിഷ് ചെയ്തത്. 461.3 സ്‌കോറുമായി ഉക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളി മെഡല്‍ നേടിയപ്പോള്‍ 463.6 സ്‌കോറോടെ ചൈനയുടെ യുകുന്‍ ലിയു സ്വര്‍ണവും നേടി.

അതേസമയം ഇതിന് മുമ്പ് ഇന്ത്യക്കായി 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ഡബിള്‍സില്‍ മനു ഭാക്കര്‍-സരബ്‌ജോത് സിങ് ജോടികള്‍ വെങ്കല മെഡല്‍ നേടിയിരുന്നു. 10 മീറ്റര്‍ വനിതാ എയര്‍ പിസ്റ്റളില്‍ മനുഭാക്കറാണ് ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയത്.

ഇതിനു പിന്നാലെ ഒരു ഒളിമ്പിക്‌സിന്റെ എഡിഷനില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭാക്കര്‍ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.

Content Highlight: Swapnil Kusale Won Bronze Medal in 2024 Paris Olympics

We use cookies to give you the best possible experience. Learn more