സ്വപ്‌നം
Daily News
സ്വപ്‌നം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2015, 9:53 am

sd-2


കവിത | ലോര്‍ക

   മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


കുളിര്‍ത്ത ജലധാരകള്‍ക്കരികെ വിശ്രമിക്കുമന്ന എന്റെ ഹൃദയം.

(മറവിയുടെ ചിലന്തീ, നിന്റെ നൂലു കൊണ്ട് അതിനെ നിറയ്ക്കുക.)

ജലധാരകള്‍ അവയുടെ പാട്ട് പാടുന്നു.

(മറവിയുടെ ചിലന്തീ, നിന്റെ നൂലു കൊണ്ട് അതിനെ നിറയ്ക്കുക.)

ഉറക്കമുണര്‍ന്ന എന്റെ ഹൃദയം അതിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറയുന്നു.

(നിശബ്ദതയുടെ ചിലന്തീ, നിന്റെ നിഗൂഢതയാലതിനെ നെയ്‌തെടുക്കുക.)

നിഴല്‍ വീണ ജലം അതു കേള്‍ക്കുന്നു.

(നിശബ്ദതയുടെ ചിലന്തീ, നിന്റെ നിഗൂഢതയാലതിനെ നെയ്‌തെടുക്കുക.)

കുളിര്‍ത്ത ജലധാരകളില്‍ കമിഴ്ന്നുമറിയുന്നു എന്റെ ഹൃദയം.

(വെളുത്ത കൈകളേ, അകലെ, ജലധാരയെ തടയുക.)

ആനന്ദഗാനം പാടി ജലം അതിനെ ഒഴുക്കിക്കൊണ്ടുപോകുന്നു.

(വെളുത്ത കൈകളേ, അകലെ , ഒന്നും നിശ്ചലമാകില്ല ജലത്തില്‍ !)


ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക

Lorca

ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക, ലോര്‍ക എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്നു സ്പാനിഷ് കവി, നാടകരചയിതാവ്, നാടക സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. സ്പാനിഷ് ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടു. ജെനറേഷന്‍ ഓഫ് 27 എന്ന സംഘടനയുടെ അടയാളമായി ഇദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെടുന്നു.

1921 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിതസമാഹാരം പ്രസിദ്ധീകരിച്ചത്. 1918 മുതലുള്ള ഇദ്ദേഹത്തിന്റെ കൃതികളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മതവിശ്വാസം, ഒറ്റപ്പെടല്‍, പ്രകൃതി എന്നിവയെ ഉല്‍ക്കൊള്ളുന്ന കവിതകളായിരുന്നു അവയെല്ലാം. പതിനഞ്ചോളം കവിതാ സമാഹാരങ്ങളും, അത്രയോളം തന്നെ നാടകങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.


 

സ്വാതി ജോര്‍ജ്

Swathi-george

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 


 

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.