| Thursday, 9th July 2020, 5:33 pm

'പ്രതിപക്ഷ നേതാവുമായും വേദി പങ്കിട്ടിട്ടുണ്ട്, അദ്ദേഹത്തിന് ഭക്ഷണമുള്‍പ്പെടെ എടുത്ത് നല്‍കിയത് ഞാനാണ്'; സ്വപ്‌ന സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വേദി പങ്കിട്ടിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. ട്വിന്റിഫോര്‍ ന്യൂസിനോടായിരുന്നു സ്വപ്‌നയുടെ പ്രതികരണം. കഴിഞ്ഞ നാഷണല്‍ ഡേയില്‍ അദ്ദേഹവുമായി വേദി പങ്കിട്ടെന്നും അദ്ദേഹത്തിന് ഭക്ഷണം എടുത്തു നല്‍കിയത് താനാണെന്നും സ്വപ്‌ന പറഞ്ഞു.

നേരത്തെ ജോലിയുടെ ഭാഗമായി മാത്രമാണ് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ഇടപെട്ടതെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു. ഔദ്യോഗിമായി മാത്രമായിരുന്നു ഇവരുമായി ഇടപെട്ടതെന്നും അവര്‍ പറഞ്ഞിരുന്നു. ഡിപ്ലോമാറ്റിക്ക് കാര്‍ഗോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഭയപ്പെട്ടിട്ടാണ് മാറി നില്‍ക്കുന്നതെന്നും അവര്‍ പ്രതികരിച്ചിരുന്നു.

എന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണം. കോണ്‍സുലേറ്റിന്റെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിട്ടില്ല. നിങ്ങള്‍ ഇതിന്റെ സത്യം അന്വേഷിക്കൂ.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ഇത്. എന്റെ പിന്നില്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇല്ല. മാധ്യമങ്ങള്‍ പറയുന്ന പ്രകാരം ഒരു മന്ത്രിമാരുമായും എനിക്ക് ബന്ധമില്ല.ചടങ്ങുകള്‍ക്ക് വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ മന്ത്രിമാരെ വെച്ചുള്ള വാര്‍ത്ത നിങ്ങള്‍ കൊടുക്കും.

അവരെ നിങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്താല്‍ നിങ്ങള്‍ തോറ്റു പോകും. ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കൂ. മാധ്യമങ്ങള്‍ ഓരോ കുടുംബത്തിനേയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ സത്യം അന്വേഷിക്കൂ.

ഡിപ്ലോമാറ്റിക് കാര്‍ഗോ താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റ് വിളിച്ചു.’കാര്‍ഗോ ക്ലിയറായില്ല. അതൊന്ന് അന്വേഷിക്കണം. എന്നാണ് അദ്ദേഹം പറഞ്ഞത്’ , അത് മാത്രമാണ് അന്വേഷിച്ചത്.എന്നേയും കുടുംബത്തേയും ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.

ദ്രോഹം എനിക്കും കുടുംബത്തിനും മാത്രമാണ്. ഈ വിഷയം മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ ബാധിക്കില്ല. ഇലക്ഷനെ സ്വാധീനിക്കാന്‍ നില്‍ക്കാതെ സത്യം അന്വേഷിക്കണം.കരാറുകളുടേയും മീറ്റിങ്ങുകളുടേയും സത്യം അന്വേഷിക്കൂ.

ഇങ്ങനെയായാല്‍ ഒരുപാട് സ്വപ്നമാര്‍ നശിച്ചുപോകുമെന്നും അവരുടെ മക്കള്‍ നശിച്ചുപോകുമെന്നും ഞാന്‍ എന്ന സ്ത്രീയെയാണ് അപമാനിച്ചതെന്നും സ്വപ്ന വിവാദങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more