| Tuesday, 16th March 2021, 2:41 pm

മഹുവയുടെ വിരട്ടലില്‍ അടിതെറ്റി ബി.ജെ.പി; സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സ്വപാന്‍ ദാസ് ഗുപ്ത രാജ്യസഭയില്‍ നിന്ന് രാജവെച്ചു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട എം.പി സ്വപാന്‍ ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്ത രാജിവെച്ചത്.

ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്നാണ് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടിരുന്നത്.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാര്‍ക്ക് രാഷ്ട്രീയ അംഗത്വം സ്വീകരിക്കുന്നതിലുള്ള നിബന്ധനകള്‍ ദാസ്ഗുപ്ത ലംഘിച്ചുവെന്നും മഹുവ പറഞ്ഞിരുന്നു.

2016ലാണ് ദാസ്ഗുപ്തയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ദാസ്ഗുപ്തയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മുന്നോട്ടു വന്നത്.

ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ കടുത്ത പോരാട്ടമാണ് ബി.ജെ.പിയും തൃണമൂലും തമ്മില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി മുന്നോട്ടു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Swapan Dasgupta Resigns From Rajya Sabha Amid Row Over His Name For Polls

We use cookies to give you the best possible experience. Learn more