“കല്യാണം കഴിച്ചാല്‍ സ്വഭാവം നന്നാവും” എന്നു പറയുന്നതിലുള്ളതിനേക്കാള്‍ ആധികാരികതയൊന്നും തപസ്സിലേക്ക് മടങ്ങിയാല്‍ മനഃസമാധാനം ഉണ്ടാകും എന്ന വങ്കന്‍ വാദത്തിലും ഇല്ല! കൈകാര്യം ചെയ്യുന്നവന്റെ ബോധനിലവാരം അനുസരിച്ച് അണുശക്തി ലോകത്തെ ജീവരാശിക്ക് അനുഗ്രഹമോ ശാപമോ ആയിത്തീരാം! ഇതുപോലെ തപസ്സു ചെയ്യുന്നതിലൂടെ ശാന്തിയോ അശാന്തിയോ ഉണ്ടാവാം
എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാദനന്ദശക്തിബോധി
സ്വാര്‍ത്ഥാസക്തി വെടിയാനുള്ള സത്യശോധന എന്ന തപസ്സ് ചെയ്താല്‍ ആനന്ദം ഉണ്ടാകും എന്നതു സത്യമാണ്‍ പക്ഷേ, അത് ഉപദേശിക്കാനും ചെയ്യാനും ചെയ്യിപ്പിക്കുവാനും സ്വാര്‍ത്ഥകാമതപസ്യ ചെയ്യുന്ന ആചാര്യ രാജേഷിനെപ്പോലുള്ളവര്‍ക്കല്ല മറിച്ച്, ഒരു നാണയത്തുട്ടുപോലും സ്പര്‍ശിക്കാനാകാത്തവിധം വൈരാഗ്യനിഷ്ഠയോടെ സ്വാര്‍ത്ഥം വെടിഞ്ഞു ജീവിച്ച ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ക്കേ യോഗ്യതയും ആധികാരികതയും ഉള്ളൂ.
“പ്രജ്ഞാനം ബ്രഹ്മമനസ്സമാധാനത്തിനു തപസ്സിലേക്ക് മടങ്ങൂ” എന്ന വാക്യത്തോടെ ഒരു പരിപാടിയുടെ പരസ്യങ്ങള്‍ നാടുനീളെ വഴിയോരച്ചുമരുകളില്‍ പതിച്ചിരിക്കുന്നതു കണ്ടു. വേദമന്ത്രശകലങ്ങളും അഗ്‌നിഹോത്രവും ഒക്കെ കച്ചവടച്ചരക്കുപോലെ വിറ്റഴിച്ച് നല്ല വരുമാനമുണ്ടാക്കി, സമ്പത്തും സൗഖ്യവും അനുഭവിച്ചു വരുന്ന ആചാര്യ ശ്രീ രാജേഷാണ് മനസ്സമാധാനമില്ലായ്മയ്ക്ക് മരുന്നെന്ന നിലയില്‍ തപസ്സിനെ വിറ്റഴിക്കാനുള്ള ചന്തമിടുക്കിനു നേതൃത്വം നല്‍കുന്നത്. ഇത്തരം ആദ്ധ്യാത്മിക വാണിഭങ്ങള്‍ തുറന്നു കാട്ടാതിരുന്നാല്‍ മനസ്സമാധാനം നഷ്ടപ്പെടും എന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്!
അധര്‍മ്മത്തെ ചോദ്യം ചെയ്യാതിരുന്നാല്‍ മനഃസാക്ഷിയുള്ളവര്‍ക്ക് മനസ്സമാധാനം നഷ്ടപ്പെടുമല്ലോ! “വെള്ളം കുടിച്ചാല്‍ ദാഹം മാറും” എന്നു പറയാവുന്നതുപോലെ തപസ്സുകൊണ്ട് മനഃസമാധാനം ഉണ്ടാവും എന്നു പറയാനാകുമോ? പറയാനാകണമെങ്കില്‍, തപസ്സു ചെയ്തവരെല്ലാം മനഃസമാധാനം അനുഭവിച്ചിട്ടുണ്ടെന്നും തപസ്സു ചെയ്തവരിലൂടെയെല്ലാം ലോകത്തില്‍ സമാധാനം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും തെളിയിക്കുവാനാകണം! അങ്ങിനെ തെളിയിക്കുവാന്‍, ഹിന്ദുധര്‍മ്മവാദി എന്നു സ്വയം അവകാശപ്പെട്ടു വരുന്ന ആചാര്യ ശ്രീ രാജേഷിനു ഹിന്ദുക്കള്‍ കൊണ്ടാടിവരുന്ന രാമായണമഹാഭാരതമഹാഭാഗവതാദി ഇതിഹാസപുരാണങ്ങള്‍ വെച്ചുപോലും സാധിക്കുകയില്ല. എന്തുകൊണ്ടെന്നു വ്യക്തമാക്കാം!
ഗാന്ധിജി “രാമമന്ത്രം” ജപിച്ചപ്പോള്‍ ഭാരതത്തില്‍ ശാന്തിയാണ് ഉണ്ടായത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ കാളിമന്ത്രം ജപിച്ചപ്പോഴും ഭാരതത്തിലും സ്വാമിവിവേകാനന്ദനിലൂടെ ലോകമാസകലവും ശാന്തിയാണ് ഉണ്ടായത് എന്നാല്‍ അശോക് സ്വിംഗാളും പ്രവീണ്‍ തെഗാഡിയയും സാധ്വി പ്രാചിയും ഒക്കെ രാമമന്ത്രവും കാളീമന്ത്രവും ജപിച്ചപ്പോള്‍ ഭാരതത്തില്‍ ഉണ്ടായത് ശാന്തിയല്ല; അശാന്തിയാണ്;
രാവണനും, ഹിരണ്യാസുരനും, മഹിഷാസുരനും, ഭസ്മാസുരനുമൊക്കെ വലിയ തപസ്സ് ചെയ്തിട്ടുള്ളവരാണെന്നാണ് ഹൈന്ദവ ഇതിഹാസപുരാണങ്ങള്‍ തന്നെ പറയുന്നത്! തപസ്സിനു പ്രതിഫലമായി അവരൊക്കെ ഇഷ്ടവരങ്ങള്‍ നേടുകയും ചെയ്തതായും വിവരണമുണ്ട്! തപോഫലമായി കൈവന്ന വരപ്രാപ്തിയെ തുടര്‍ന്നു ഹിരണ്യനോ രാവണനോ മഹിഷാസുരനോ ഭസ്മാസുരനോ മൂന്നു ലോകങ്ങളിലും അസമാധാനമല്ലാതെ സമാധാനം ഉണ്ടാക്കിയതായി അറിവില്ല!
രാവണന്‍ അഹങ്കാരത്തിന്റെ ചന്ദ്രഹാസമിളക്കി മൂന്നു ലോകങ്ങളേയും കിടുകിടാ വിറപ്പിക്കുക മാത്രമല്ല കൈലാസം തന്നെ എടുത്ത് അമ്മാനമാടി സാക്ഷാത് പാര്‍വ്വതീ പരമേശ്വരന്മാര്‍ക്കു തന്നെ സൈ്വര്യക്കേടുണ്ടാക്കി! ഭസ്മാസുരനാകട്ടെ തപഃസിദ്ധിയാല്‍ അഹങ്കാര വിജൃംഭിതനായി വരം നല്‍കിയ ശിവനെ തന്നെ ചാരമാക്കാനായി ശിവനെ ഈരേഴു ലോകങ്ങളിലും പിന്തുടര്‍ന്നു വേട്ടയാടി! ഇവ്വിധത്തില്‍ തപസ്സുകൊണ്ട് അശാന്തിയും ഉണ്ടാകാം എന്നു ഹൈന്ദവ ബഹുജനധര്‍മ്മ ഗ്രന്ഥങ്ങള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു എന്നിരിക്കേ തപസ്സുകൊണ്ട് മനഃസമാധാനം ഉണ്ടാകുമെന്നു തറപ്പിച്ചും ഉറപ്പിച്ചും പറയുന്നതു അനവധാനതയാണ്‍
“കല്യാണം കഴിച്ചാല്‍ സ്വഭാവം നന്നാവും” എന്നു പറയുന്നതിലുള്ളതിനേക്കാള്‍ ആധികാരികതയൊന്നും തപസ്സിലേക്ക് മടങ്ങിയാല്‍ മനഃസമാധാനം ഉണ്ടാകും എന്ന വങ്കന്‍ വാദത്തിലും ഇല്ല! കൈകാര്യം ചെയ്യുന്നവന്റെ ബോധനിലവാരം അനുസരിച്ച് അണുശക്തി ലോകത്തെ ജീവരാശിക്ക് അനുഗ്രഹമോ ശാപമോ ആയിത്തീരാം! ഇതുപോലെ തപസ്സു ചെയ്യുന്നതിലൂടെ ശാന്തിയോ അശാന്തിയോ ഉണ്ടാവാം
ആചാര്യ ശ്രീ രാജേഷ്, പ്രജ്ഞാനം ബ്രഹ്മ മനഃസമാധാനത്തിനു തപസ്സിലേക്ക് മടങ്ങൂ” എന്ന പരിപാടിയിലൂടെ അദ്ദേഹത്തില്‍ സഹജമായ വിവരക്കേടിന്റെ അല്പത്വത്തിനു മറ്റൊരു സാക്ഷ്യം കൂടി നല്‍കുന്നു എന്നേ കരുതാനാകൂ!
ഗാന്ധിജി “രാമമന്ത്രം” ജപിച്ചപ്പോള്‍ ഭാരതത്തില്‍ ശാന്തിയാണ് ഉണ്ടായത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ കാളിമന്ത്രം ജപിച്ചപ്പോഴും ഭാരതത്തിലും സ്വാമിവിവേകാനന്ദനിലൂടെ ലോകമാസകലവും ശാന്തിയാണ് ഉണ്ടായത് എന്നാല്‍ അശോക് സ്വിംഗാളും പ്രവീണ്‍ തെഗാഡിയയും സാധ്വി പ്രാചിയും ഒക്കെ രാമമന്ത്രവും കാളീമന്ത്രവും ജപിച്ചപ്പോള്‍ ഭാരതത്തില്‍ ഉണ്ടായത് ശാന്തിയല്ല; അശാന്തിയാണ്; ആനന്ദമല്ല; ആശങ്കകളാണ്‍ ഇതൊക്കെ തന്നെ തപസ്സ് ആര് ചെയ്യുന്നുവോ അതിനനുസരിച്ചു മാത്രമേ സമാധാനമാണോ അസമാധാനമാണോ ഉണ്ടാവുക എന്നു നിര്‍ണ്ണയിക്കാനാവൂ എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വാസ്തവങ്ങളാണ്.
ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ, വേടനാണ് വാല്മീകിയായത് എന്നതിനാല്‍ എല്ലാ വേടന്മാരേയും ഞാന്‍ വാല്മീകിയാക്കാം എന്ന ഔന്നത്യത്തോടെ, എല്ലാവരേയും തപസ്സു ചെയ്യിപ്പിച്ച് മനഃസമാധാനം ഉള്ളവരാക്കാം എന്നൊക്കെ ഒരാള്‍ കരുതുന്നത്, മൂഢതയുടെ അങ്ങേത്തലയാണ്. ആചാര്യ ശ്രീ രാജേഷ്, പ്രജ്ഞാനം ബ്രഹ്മ മനഃസമാധാനത്തിനു തപസ്സിലേക്ക് മടങ്ങൂ” എന്ന പരിപാടിയിലൂടെ അദ്ദേഹത്തില്‍ സഹജമായ വിവരക്കേടിന്റെ അല്പത്വത്തിനു മറ്റൊരു സാക്ഷ്യം കൂടി നല്‍കുന്നു എന്നേ കരുതാനാകൂ!
“”നാസ്തി വിദ്യാസമം ചക്ഷുര്‍
നാസ്തി സത്യസമം തപഃ
നാസ്തി രാഗസമം ദുഃഖം
നാസ്തി ത്യാഗസമം സുഖം”” (അറിവിനു സമാനമായ കണ്ണില്ല; സത്യത്തിനു സമാനമായ തപസ്സില്ല; ആഗ്രഹത്തിനു സമാനമായ ദുഃഖമില്ല; ത്യാഗത്തിനു സമാനമായ സുഖമില്ല”” എന്നതാണു ഭാരതീയ ധര്‍മ്മദര്‍ശനത്തിന്റെ സര്‍വ്വസാരം. ഋഗ്വേദത്തിലുള്ളതല്ല, ബൃഹദ്‌നാരദീയ പുരാണത്തിലേതാണ് മേല്പ്പറഞ്ഞ വാക്യങ്ങള്‍ എന്നതുകൊണ്ട് ആ വാക്യങ്ങളിലൂടെ അവതരിപ്പിക്കുന്ന സന്ദേശം അഭാരതീയമാണെന്നു പറയാനാവില്ലല്ലോ!
300 രൂപ ചെലവഴിച്ച് ശ്രീരാമകൃഷ്ണവചനാമൃതം എന്ന മൂന്നു വോള്യങ്ങളുള്ള ഗ്രന്ഥം വാങ്ങി ദിവസവും വായിക്കുവാന്‍ തയ്യാറാകുന്നതിലൂടെ നേടാവുന്നതില്‍ കൂടുതല്‍ ഒരു മനഃസമാധാനവും ആചാര്യ ശ്രീ രാജേഷിനെപ്പോലെ ചുണ്ടില്‍ വേദവും ളഉളില്‍ സ്വാര്‍ത്ഥ കാമാസക്തികളും വെച്ചു ആദ്ധാത്മിക കച്ചവടം ചെയ്യുന്നവരിലൂടെ ഒരു മനുഷ്യനും സിദ്ധിക്കുകയില്ലെന്നു മാത്രം പറഞ്ഞ് ഉപസംഹരിക്കട്ടെ.
ഇതനുസരിച്ച് മനോവായു കര്‍മ്മങ്ങളില്‍ സത്യനിഷ്ഠ പുലര്‍ത്തലാണ് ഏറ്റവും വലിയ തപസ്സ്! അതിനുള്ള അറിവുണ്ടാകലാണ് ഏറ്റവും വലിയ ദര്‍ശനശക്തി! സത്യനിഷ്ഠയും സത്യനിഷ്ഠനായിരിക്കാനുള്ള അറിവും ഉള്ളവര്‍ക്ക് ബോധ്യപ്പെടുന്ന ഏറ്റവും വലിയ പരമാര്‍ത്ഥം, എല്ലാ ദുഃഖങ്ങള്‍ക്കും കാരണം എനിക്കും എന്റേതുകള്‍ക്കും വേണ്ടിയുള്ള രാഗവായ്പാണാണെന്നാണ്‍ എന്നോടും എന്റേതുകളോടും പ്രിയം കൂടുമ്പോള്‍ എന്റേതല്ലാത്തതിനോടു ദ്വേഷവും ഉണ്ടാവും! ഇപ്പറഞ്ഞ രാഗദ്വേഷങ്ങള്‍ തന്നെയാണ് മനഃസമാധാനമില്ലായ്മയുടെ മൂലകാരണം!
ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ശ്രീബുദ്ധനും, ഭാഗവതത്തിലെ വിംഗള എന്ന വേശ്യാത്തരുണിയും, മഹാത്മാഗാന്ധിയും ഒക്കെ ഉള്‍പ്പെടുന്ന ഐതിഹാസിക ചരിത്രവ്യക്തിത്വങ്ങള്‍ സ്വാര്‍ത്ഥാധിഷ്ഠിതമായ ആസക്തി വെടിഞ്ഞാലേ ആനന്ദം അനുഭവമാകൂ എന്നു പറഞ്ഞത്! എല്ലാം എന്റേതാക്കണം എന്ന സ്വാര്‍ത്ഥാസക്തിയുടെ സാമൂഹിക വ്യവസ്ഥിതിയാണ് മുതലാളിത്തം അതുകൊണ്ടുതന്നെ അനാസക്തിയുടെ ആനന്ദം തേടുന്നവര്‍ക്ക് മുതലാളിത്തത്തിനെതിരെ പ്രതിഷേധിക്കേണ്ടിവരും.
അത്തരമൊരു പ്രതിഷേധം ഒരു വാക്കുകൊണ്ടുപോലും ഇന്നോളം പുറപ്പെടുവിച്ചിട്ടില്ലാത്ത ആചാര്യ ശ്രീ രാജേഷിനെപ്പോലുള്ളവര്‍ ആദ്ധ്യാത്മികതയെ വില്‍പ്പനചരക്കാക്കി സ്വയം മുതലാളിമാരാകാന്‍ ശ്രമിക്കുന്നവരാണ്. മദ്യം വിറ്റു പണമുണ്ടാക്കുന്നതു മാത്രമല്ല മുതലാളിത്തം. മതം വിറ്റ് പണമുണ്ടാക്കുന്നതും മുതലാളിത്തമാണ്.
സ്വാര്‍ത്ഥാധിഷ്ഠിത ആസക്തികളുടെ, മുതലാളിത്തത്തെ പരിസേവിക്കുന്ന ആചാര്യ ശ്രീ രാജേഷു മുതല്‍ ഡബിള്‍ ശ്രീ രവിശങ്കര്‍ വരെയുള്ളവര്‍ അനാസക്തിയുടെ സത്യ തപസ്യയിലൂടെ ആസക്തി ജന്യമായ രാഗദ്വേഷാദി സംഘര്‍ഷങ്ങളും അസമാധാനങ്ങളും സ്വയം പരിഹരിച്ചവരോ മറ്റുള്ളവര്‍ക്ക് പരിഹാര സഹായം നല്‍കാന്‍ കഴിവുള്ളവരോ ആണെന്നു കരുതുവാന്‍ എങ്ങിനെ കഴിയും?
സ്വാര്‍ത്ഥാസക്തി വെടിയാനുള്ള സത്യശോധന എന്ന തപസ്സ് ചെയ്താല്‍ ആനന്ദം ഉണ്ടാകും എന്നതു സത്യമാണ്‍ പക്ഷേ, അത് ഉപദേശിക്കാനും ചെയ്യാനും ചെയ്യിപ്പിക്കുവാനും സ്വാര്‍ത്ഥകാമതപസ്യ ചെയ്യുന്ന ആചാര്യ രാജേഷിനെപ്പോലുള്ളവര്‍ക്കല്ല മറിച്ച്, ഒരു നാണയത്തുട്ടുപോലും സ്പര്‍ശിക്കാനാകാത്തവിധം വൈരാഗ്യനിഷ്ഠയോടെ സ്വാര്‍ത്ഥം വെടിഞ്ഞു ജീവിച്ച ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ക്കേ യോഗ്യതയും ആധികാരികതയും ഉള്ളൂ.
300 രൂപ ചെലവഴിച്ച് ശ്രീരാമകൃഷ്ണവചനാമൃതം എന്ന മൂന്നു വോള്യങ്ങളുള്ള ഗ്രന്ഥം വാങ്ങി ദിവസവും വായിക്കുവാന്‍ തയ്യാറാകുന്നതിലൂടെ നേടാവുന്നതില്‍ കൂടുതല്‍ ഒരു മനഃസമാധാനവും ആചാര്യ ശ്രീ രാജേഷിനെപ്പോലെ ചുണ്ടില്‍ വേദവും ളഉളില്‍ സ്വാര്‍ത്ഥ കാമാസക്തികളും വെച്ചു ആദ്ധാത്മിക കച്ചവടം ചെയ്യുന്നവരിലൂടെ ഒരു മനുഷ്യനും സിദ്ധിക്കുകയില്ലെന്നു മാത്രം പറഞ്ഞ് ഉപസംഹരിക്കട്ടെ.