അഭിപ്രായങ്ങള്‍ പറയുന്നവരെ ആര്‍.എസ്.എസ് പലരീതിയില്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെയും ഉണ്ടായത്. ട്രംപടക്കം മോദിയുടെ മാതൃകയാണ് പിന്‍പറ്റുന്നത്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ കുറേ തെറി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു.
കോഴിക്കോട്: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആര്‍.എസ്.എസുകാര്‍ മാസ് റിപ്പോര്‍ട്ടിങ് നടത്തി പൂട്ടിച്ചതായി സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി. തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്വാമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍.എസ്.എസിനും മോദിക്കുമെതിരായി എഴുതിയതാണ് അക്കൗണ്ട് പൂട്ടാനുള്ള കാരണമെന്ന് വിശ്വഭദ്രാനന്ദ ശക്തി ബോധി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നും മാസ് റിപ്പോര്‍ട്ടിങ് ഉണ്ടായിരുന്നു എന്നതാണ് ഫേസ്ബുക്കില്‍ നിന്നും ലഭിച്ച വിവരം. അഭിപ്രായങ്ങള്‍ പറയുന്നവരെ ആര്‍.എസ്.എസ് പലരീതിയില്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെയും ഉണ്ടായത്. ട്രംപടക്കം മോദിയുടെ മാതൃകയാണ് പിന്‍പറ്റുന്നത്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ കുറേ തെറി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു.
ആര്‍ക്കും ആര്‍ക്കെതിരെയും റിപ്പോര്‍ട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിക്കുകയെന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള വിശ്വഭദ്രാനന്ദ ശക്തി ബോധിയുടെ പ്രതികരണം
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്ന പേരില്‍ കഴിഞ്ഞ ഒരു മാസമായി ഞാന്‍ ഉപയോഗിച്ചു വന്നിരുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ മൂന്നു ദിവസം മുമ്പ് ഒരു സംഘം ആളുകളുടെ കൂട്ടപരാതിയെ തുടര്‍ന്നു ഫെയ്‌സ്ബുക്ക് അധികൃതര്‍ പൂട്ടിയിരിക്കുകയാണ്..ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികള്‍ RSS കാരാണ്..ഞാനിതിനാലൊന്നും സത്യം പറയുന്നത് നിര്‍ത്തില്ല.എന്നെ ഫോളോ ചെയ്തിരുന്ന പതിനായിരങ്ങള്‍ ഞാന്‍ തുടങ്ങിയ പേജിലേക്ക് വരിക..വായിക്കുക..പ്രതികരിക്കുക.യഥേഷ്ടം യോജിക്കുകയും വിയോജിക്കുകയും ചെയ്യുക..