ഡോ.അംബേദ്കര്‍ അഥവാ അറിവ് എന്ന ബലം
Discourse
ഡോ.അംബേദ്കര്‍ അഥവാ അറിവ് എന്ന ബലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th April 2014, 1:02 pm

ഗാന്ധിജിയുടെ പ്രിയ ശിഷ്യനായ പണ്ഡിറ്റ് നെഹ്‌റുവിനു പോലും നവഭാരത നിര്‍മ്മാണത്തിനു അംബേദ്ക്കറേയും കൂടെ നിര്‍ത്തിയേപ്പറ്റു എന്നു ബോധ്യപ്പെടുത്തുന്ന വിധത്തില്‍ അത്യുന്നത ധീഷണയോടെ നിലകൊള്ളുകയും ചെയ്തു. അംബേദ്ക്കറിനൊഴികെ മറ്റൊരു ഗാന്ധി വിമര്‍ശകനെയും അംബേദ്ക്കറെ ചേര്‍ത്തു പിടിച്ച പോലെ നെഹ്‌റു  അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ടാകില്ല.
അതിന് നെഹ്‌റുവിനെ നിര്‍ബന്ധിച്ചത് നെഹ്‌റുവിന്റെ ജനാധിപത്യ സൗശീല്യമല്ല; മറിച്ച് അംബേദ്ക്കറുടെ അവഗണിക്കാനാകാത്ത അറിവിന്റെ ബലമായിരുന്നു. അതിനാല്‍ അംബേദ്ക്കര്‍ എന്നാല്‍ അത് അറിവെന്ന ബലമാണ്.

 


[share]

line

എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി

line

swami-viswaവിശ്വാമിത്രന്‍, വസിഷ്ഠന്‍, വാല്മീകി, വ്യാസന്‍, യാജ്ഞവല്‍ക്ക്യന്‍ തുടങ്ങിയ ഋഷിമാരിലൂടേയും ലോപമുദ്ര, ഗാര്‍ഗ്ഗി, മൈത്രേയി തുടങ്ങിയ ഋഷികുമാരിമാരിലൂടേയും സംമ്പുഷ്ടമായതും പോഷിപ്പിക്കപ്പെട്ടതുമായൊരു സംസ്‌ക്കാരം ഭാരതത്തിനുണ്ടെന്നതും അതിന് ഏറ്റവും കുറഞ്ഞത് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നതും നിസ്തര്‍ക്കമായൊരു ഭൗമയാഥാര്‍ത്ഥ്യമാണ്.

ഇപ്പറഞ്ഞ ഭാരതീയ പാരമ്പര്യത്തില്‍ തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതുമുണ്ടെന്നതും തീര്‍ച്ച തന്നെ. ഭാരതീയ പാരമ്പര്യത്തില്‍ നിന്നും കൊള്ളേണ്ടത് എന്തൊക്കെയെന്നറിയുവാന്‍ ഇക്കാലത്തെ മനുഷ്യനെ ഏറ്റവും സഹായിച്ചേക്കാവുന്ന  ഗ്രന്ഥങ്ങള്‍ ശ്രീരാമകൃഷ്ണ വചനാമൃതവും വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വവുമാണ്.

അതോടൊപ്പം ഭാരതീയ പാരമ്പര്യത്തില്‍ നിന്നും തള്ളേണ്ടത് എന്തൊക്കെയാണെന്ന് തീര്‍ത്തും തിരിച്ചറിയുവാന്‍ ഏതൊരു ഭാരതീയനും മഹാത്മാ ജ്യോതിറാം ഫുലേയേയും ഡോ.അംബേദ്ക്കറേയും വായിച്ചിരുന്നേ മതിയാവു.ഇന്ത്യയെ കണ്ടെത്തുവാന്‍ കുറഞ്ഞത് ഇപ്പറഞ്ഞ നാലു വ്യക്തിത്വങ്ങളെയെങ്കിലും വായിക്കാതെ ആര്‍ക്കും സത്യസന്ധമായി കഴിയുമെന്നു തോന്നുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ഭാരതീയ പാരമ്പര്യത്തിന്റെ ഊറ്റം കൊണ്ട് ബാഹുവീര്യം കാട്ടുന്ന സംഘപരിവാരങ്ങളോ സംഘപരിവാരത്തെ ചെറുക്കുന്നതില്‍ ബാഹുവീര്യം കാട്ടുന്ന മതേതരവാദികളോ ശ്രീരാമകൃഷ്ണ- വിവേകാനന്ദന്മാരേയോ ജ്യോതിറാവു ഫുലേ, അംബേദ്കര്‍ എന്നിവരെയോ വായിച്ചറിഞ്ഞ് ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കുന്നില്ല.

എന്നു മാത്രമല്ല, വിവേകാന്ദനെ ആദരിക്കുന്നവര്‍ അംബേദ്ക്കറെ പരിഗണിക്കുന്നതേ ഇല്ല. അംബേദ്ക്കറെ ആദരിക്കുന്നവര്‍ വിവേകാന്ദനെ പരിഗണിക്കുന്നതേ ഇല്ല. ഇത്തരം ഏകപക്ഷീയമായ സ്വീകാര്യ- തിരസ്‌കാര രീതികള്‍ പുലര്‍ത്തുന്നവര്‍ ധൈഷണികമായ ഒരു തരം അസ്പൃശ്യതയെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്.

ambedkar1പരസ്പരം തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും കേട്ടുകൂടായ്മയും വരെ വെച്ചു പുലര്‍ത്തുന്ന ഇത്തരം അസഹിഷ്ണുക്കളിലൂടെ എങ്ങിനെയാണ് നമ്മുടെ നാടും നാട്ടുകാരുടെ ജീവിതവും ജനാധിപത്യപരമായ വഴിയില്‍ മേല്‍ഗതി പ്രാപിക്കുക? ശാരീരികമായ അയിത്ത വ്യവസ്ഥ ഇന്ത്യയുടെ സാമൂഹിക പുരോഗതിക്ക് എത്രത്തോളം തടസ്സമായിരുന്നോ അത്രത്തോളം തന്നെ തടസ്സമുണ്ടാകുന്നതാണ് ധൈഷണികമായ അയിത്തവും.

വിവേകാനന്ദനെന്നു കേട്ടാല്‍ തന്നെ മുഖം തിരിക്കുന്ന അംബേദ്കര്‍ ആരാധകരും അംബേദ്ക്കര്‍ എന്നു കേട്ടാല്‍ തന്നെ മുഖം തിരിക്കുന്ന വിവേകാനന്ദ പൂജകരും അവരുടെ ധൈഷണികമായ അയിത്താചരണം അവസാനിപ്പിക്കാതെ ഇന്ത്യയെ അതിന്റെ മഹത്വങ്ങളോടും ന്യൂനതകളോടും കൂടി സമഗ്രമായി തിരിച്ചറിയുന്ന ഇന്ത്യക്കാര്‍ ബുദ്ധിജീവികള്‍ക്കിടയില്‍ നിന്നു പോലും ഉണ്ടാവുകയില്ല.

ഈയൊരു തിരിച്ചറിവിലൂന്നിയാണ് ജനാധിപത്യ ഭാരതരാഷ്ട്രത്തിന്റെ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്ക്കറെ ഏപ്രില്‍ 14 എന്ന അദ്ദേഹത്തിന്റെ ജയന്തി ദിനത്തോടനുബന്ധിച്ച് അനുസ്മരിച്ചുകൊണ്ട് ഇത്തരമൊരു ഹ്രസ്വലേഖനം തയ്യാറാക്കുന്നത്.

ശ്രീബുദ്ധനു ശേഷം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ച ഭാരതപുത്രനായ യുഗപുരുഷനാണ് ഡോ.അംബേദ്കര്‍. അംബേദ്ക്കറെ ആധുനികതയുടെ ബുദ്ധന്‍ എന്നുപോലും വിശേഷിപ്പിക്കുവാന്‍ അധൈര്യപ്പെടേണ്ടതില്ല. സ്മൃതികളിലൂടെ, പുരാണങ്ങളിലൂടെ, ഭഗവത് ഗീതോഭാഷ്യങ്ങളിലൂടെ മനു മുതല്‍ ശ്രീശങ്കരന്‍ വരെ ഉള്‍പ്പെടുന്ന ബ്രാഹ്മണ മേധാവികള്‍ എങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടില്‍ ബ്രാഹ്മണ മേല്‍ക്കോയ്മാപരമായ വര്‍ണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥയും നിലവില്‍ വരുത്തിയതിനും നിലനിര്‍ത്തുന്നതിനും വേണ്ടതായ പ്രത്യയശാസ്ത്രാടിത്തറ നിര്‍മ്മിച്ചെടുത്തതെന്നു വിശദീകരിച്ച അസാമാന്യ ധീക്ഷണശാലിയാണ് ഡോ.അംബേദ്കര്‍.

അടുത്ത പേജില്‍ തുടരുന്നു

lineവിവേകാനന്ദനെന്നു കേട്ടാല്‍ തന്നെ മുഖം തിരിക്കുന്ന അംബേദ്കര്‍ ആരാധകരും അംബേദ്ക്കര്‍ എന്നു കേട്ടാല്‍ തന്നെ മുഖം തിരിക്കുന്ന വിവേകാനന്ദ പൂജകരും അവരുടെ ധൈഷണികമായ അയിത്താചരണം അവസാനിപ്പിക്കാതെ ഇന്ത്യയെ അതിന്റെ മഹത്വങ്ങളോടും ന്യൂനതകളോടും കൂടി സമഗ്രമായി തിരിച്ചറിയുന്ന ഇന്ത്യക്കാര്‍ ബുദ്ധിജീവികള്‍ക്കിടയില്‍ നിന്നു പോലും ഉണ്ടാവുകയില്ല.

line

ambedkar

[share]

ഈ മഹാ ദൗത്യം അംബേദ്ക്കര്‍ നിര്‍വ്വഹിച്ചത് സ്മൃതികളോ പുരാണങ്ങളോ ഭഗവത്ഗീതാഭാഷ്യങ്ങളോ നന്നായി വായിച്ചിട്ടാണ്. അല്ലാതെ വെറും സവര്‍ണ്ണ വിരോധാവേശ വെറി മാത്രം ആധാരമാക്കിയല്ല.അംബേദ്ക്കര്‍ അനുഷ്ടിച്ച ഗ്രന്ഥപാരായണ തപസ്യ സ്വയം അനുശീലിക്കാത്ത ഒരാള്‍ക്കും അംബേദ്ക്കറിസ്‌റ്റെന്ന് അവകാശപ്പെടാനുള്ള  അര്‍ഹതയില്ല.

ഈ നിലയില്‍ പരിശോധിച്ചു നോക്കിയാല്‍ വര്‍ത്തമാന ഭാരതത്തില്‍ എത്ര അംബേദ്ക്കറിസ്റ്റുകളുണ്ട്? അധികമാളുകള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ നാട്ടില്‍ ആയിരക്കണക്കിനു ദളിതരുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന അംബേദ്ക്കറിസ്റ്റുകള്‍ പോലും ഇല്ല.

അതുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കായല്‍ സമ്മേളന സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ നരേന്ദ്രമോദി എന്ന ഹൈന്ദവ ഫാഷിസ്റ്റിനെ പങ്കെടുപ്പിച്ച അസംബന്ധ നാടകത്തിനു കേരളം വേദിയായത്.

അംബേദ്ക്കര്‍ നിര്‍മ്മൂലനം ചെയ്യാന്‍ അശ്രാന്തം പരിശ്രമം നടത്തിയ ജാതി വ്യവസ്ഥയേയും അതിനാധാരമായ ബ്രാഹ്മണമേല്‍ക്കോയ്മാ പ്രത്യയശാസ്ത്രവും സംരക്ഷിക്കുവാന്‍ രൂപീകൃതമായ ആര്‍.എസ്.എസ് എന്ന ഹിന്ദുരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ സ്വയം സേവകനായ നരേന്ദ്രമോദിയെ, അയ്യങ്കാളി നയിച്ച ജാതി വിരുദ്ധമായ ഒരു ഐതിഹാസിക പ്രക്ഷോഭത്തിന്റെ ശതാബ്ദി സ്മരണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു കൊണ്ടു വന്ന ബുദ്ധി സവര്‍ണ്ണ യജമാന്മാരോട് റാന്‍ മൂളി നിന്ന പണ്ടത്തെ നിസ്സഹായനായ മാടപ്പുലയനോട് വളരെ അടുത്തു നില്ക്കുന്നതും സവര്‍ണ്ണയജമാന്മാര്‍ക്കെതിരെ പൊരുതിയ അംബേദ്ക്കറില്‍ നിന്നും വളരെ അകലെ നിലക്കൊള്ളുന്നതുമാണ്.

ഇക്കാര്യം വിസ്മരിച്ചുകൊണ്ട് അംബേദ്ക്കറെ അനുസ്മരിക്കാന്‍ 2014ല്‍ കേരളത്തില്‍ ജീവിച്ചിരുന്ന ഒരാള്‍ക്കും കഴിയില്ല. നമ്മുടെ നാട്ടിലെ ദളിതുകള്‍  അംബേദ്ക്കറിസ്റ്റുകളാകണമെങ്കില്‍ അവര്‍ അറിവിലൂടെ ആത്മവിശ്വാസവും ആത്മാഭിമാനവും ആര്‍ജിക്കണം.

vivekanandan

[share]

കുറഞ്ഞപക്ഷം ആര്‍ക്ക് സിന്ദാബാദ് വിളിക്കണം ആര്‍ക്കെതിരെ മൂര്‍ദ്ദാബാദു വിളിക്കണം എന്നെങ്കിലും തിരിറിയാനുള്ള അറിവ് ഓരോ ദളിതനും ഉണ്ടാകണം. തുടക്കത്തില്‍ സൂചിപ്പിച്ച സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയ പാരമ്പര്യത്തിന്റെ മഹിമാതിരേകങ്ങളെപ്പറ്റി സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ചപ്പോള്‍, ലോകമതു സാകുതം സാഗരം ശ്രവിച്ച് അംഗീകരിച്ചത് വിവേകാനന്ദന് ഭാരതീയ പാരമ്പര്യത്തെപ്പറ്റി  തികഞ്ഞ അറിവ് ഉണ്ടായിരുന്നതിനാലാണ്.

വിവേകാനന്ദന്‍ മഹത്കരമെന്ന് ഉദ്‌ഘോഷിച്ച ഭാരതീയ പാരമ്പര്യത്തിന് എത്ര പഴക്കമുണ്ടോ അത്രയും മുഴുത്തതും ചീഞ്ഞഴുകിയതുമായ മറ്റൊരു വശമുണ്ടെന്ന് ഡോ.അംബേദ്ക്കര്‍ എഴുതിയപ്പോള്‍ അതിനെ ഗാന്ധിജി, എസ്സ്.രാധാകൃഷ്ണന്‍, ടാഗൂര്‍, നെഹ്‌റു, മഹര്‍ഷി അരബിന്ദോ, സവര്‍ക്കര്‍ തുടങ്ങിയവര്‍ക്കു പോലും പ്രതിരോധിക്കുവാന്‍ കഴിയാതെ പോയത് ഡോ.അംബേദ്ക്കര്‍ വിവേകാനന്ദനെക്കാളേറെ മിനക്കെട്ടിരുന്ന് വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും സ്മൃതികളുമൊക്കെ പഠിച്ചുണ്ടാക്കി സ്വായത്തമാക്കിയ ആഴവും പരപ്പുമുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയപാരമ്പര്യത്തിന്റെ ജീര്‍ണ്ണവശങ്ങളെ നിശിതഭാഷയില്‍ തുറന്നുകാട്ടിയത് എന്നതിനാലുമാണ്.

അംബേദ്ക്കര്‍ എന്ന ദളിത് കുലജാതന്റെ ഏറ്റവും വലിയ ബലം ആഴവും പരപ്പുമുള്ള അറിവായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം എല്ലാവരും “മഹാത്മാ” എന്നു വിളിച്ചിരുന്ന ഗാന്ധിജിയെപ്പോലും ജനാധിപത്യപരമായ  ശൈലിയില്‍ മി.ഗാന്ധി എന്നു മാത്രം വിളിച്ച്  ചെയ്തു നിശിതമായി നിരൂപണം ചെയ്ത് നിരന്തരം തുറന്നു കാട്ടി.

എന്നിട്ടും, ഗാന്ധിജിയുടെ പ്രിയ ശിഷ്യനായ പണ്ഡിറ്റ് നെഹ്‌റുവിനു പോലും നവഭാരത നിര്‍മ്മാണത്തിനു അംബേദ്ക്കറേയും കൂടെ നിര്‍ത്തിയേപ്പറ്റു എന്നു ബോധ്യപ്പെടുത്തുന്ന വിധത്തില്‍ അത്യുന്നത ധീഷണയോടെ നിലകൊള്ളുകയും ചെയ്തു. അംബേദ്ക്കറിനൊഴികെ മറ്റൊരു ഗാന്ധി വിമര്‍ശകനെയും അംബേദ്ക്കറെ ചേര്‍ത്തു പിടിച്ച പോലെ നെഹ്‌റു  അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ടാകില്ല.

അതിന് നെഹ്‌റുവിനെ നിര്‍ബന്ധിച്ചത് നെഹ്‌റുവിന്റെ ജനാധിപത്യ സൗശീല്യമല്ല; മറിച്ച് അംബേദ്ക്കറുടെ അവഗണിക്കാനാകാത്ത അറിവിന്റെ ബലമായിരുന്നു. അതിനാല്‍ അംബേദ്ക്കര്‍ എന്നാല്‍ അത് അറിവെന്ന ബലമാണ്.

അടുത്ത പേജില്‍ തുടരുന്നു

lineഅംബേദ്ക്കര്‍ നിര്‍മ്മൂലനം ചെയ്യാന്‍ അശ്രാന്തം പരിശ്രമം നടത്തിയ ജാതി വ്യവസ്ഥയേയും അതിനാധാരമായ ബ്രാഹ്മണമേല്‍ക്കോയ്മാ പ്രത്യയശാസ്ത്രവും സംരക്ഷിക്കുവാന്‍ രൂപീകൃതമായ ആര്‍.എസ്.എസ് എന്ന ഹിന്ദുരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ സ്വയം സേവകനായ നരേന്ദ്രമോദിയെ, അയ്യങ്കാളി നയിച്ച ജാതി വിരുദ്ധമായ ഒരു ഐതിഹാസിക പ്രക്ഷോഭത്തിന്റെ ശതാബ്ദി സ്മരണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു കൊണ്ടു വന്ന ബുദ്ധി സവര്‍ണ്ണ യജമാന്മാരോട് റാന്‍ മൂളി നിന്ന പണ്ടത്തെ നിസ്സഹായനായ മാടപ്പുലയനോട് വളരെ അടുത്തു നില്ക്കുന്നതും സവര്‍ണ്ണയജമാന്മാര്‍ക്കെതിരെ പൊരുതിയ അംബേദ്ക്കറില്‍ നിന്നും വളരെ അകലെ നിലക്കൊള്ളുന്നതുമാണ്.

line

ambedkar

[share]അതിനാല്‍ ദളിതര്‍ക്ക് അംബേദ്ക്കറസ്റ്റുകളായിത്തീരാനും അറിവു നേടണം. എന്തിനെ വിമര്‍ശിക്കുന്നുവോ അതിനെക്കുറിച്ച് നല്ല അറിവു നേടണം. കെ.പി.എം.എസ്സില്‍ ആയിരക്കണക്കിനു ദളിതരുണ്ടാകാം, പക്ഷേ അംബേദ്ക്കറിസ്റ്റുകള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

അംബേദ്ക്കര്‍ ഭാരതീയ പാരമ്പര്യത്തെ വിമര്‍ശിച്ചിരുന്നത് ഭാരതീയ പാരമ്പര്യത്തെ വാഴ്ത്തുന്നവരെക്കാള്‍ എത്രയോ കൂടുതല്‍ ജാഗ്രതയോടെ ഭാരതീയ പാരമ്പര്യത്തെ അതിന്റ പ്രാമാണികങ്ങളായ വാങ്മയങ്ങള്‍ വായിച്ചറിഞ്ഞു വേണ്ടത്ര വിശദാംശങ്ങള്‍ ശേഖരിച്ചു നിശിതമായി തലങ്ങും വിലങ്ങും പരിശോധിച്ചിട്ടാണ്.

എന്നിരുന്നാലും അംബേദ്ക്കര്‍, തള്ളേണ്ടതു മാത്രമേ ഭാരതീയ പാരമ്പര്യത്തിലുള്ളു എന്നോ കൊള്ളാവുന്നതൊന്നും അതിലില്ലെന്നൊ ദുശാഠ്യം കൊണ്ടിരുന്നില്ല. കാരണം അദ്ദേഹം ഭാരതീയതയിലെ ബുദ്ധനെ കണ്ടെത്തിയിരുന്നു.

ബ്രാഹ്മണ്യത്തെയും അതിന്റെ സാമൂഹിക വ്യവസ്ഥാ രൂപമായ ജാതിഘടകങ്ങളെയും ദാക്ഷിണ്യ ലേശമില്ലാതെ എതിര്‍ക്കുമ്പോഴും ഭാരതീയതയുടെ സന്തതി തന്നെയായ ബോധിധര്‍മ്മത്തെയും അതിന്റെ സമത്വ നിഷ്ഠമായ സംഘവ്യവസ്ഥയെയും അംബേദ്ക്കര്‍ അറിഞ്ഞാദരിച്ചു. മാത്രമല്ല ബുദ്ധനു മുന്‍പ് മഹര്‍ഷിമാരുടെയും രാജാക്കന്മാരുടെയും ഇടയില്‍ നിലനിന്നിരുന്ന വര്‍ണ്ണവ്യവസ്ഥ സമ്പ്രദായവും ബുദ്ധനുശേഷം ബ്രാഹ്മണ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്ത ജാതിവ്യവസ്ഥയും രണ്ടും രണ്ടാണെന്നും പ്രാചീനമായ വര്‍ണ്ണവ്യവസ്ഥയില്‍ ശ്ലാഘനീയമായ ചില വശങ്ങളെങ്കിലും ഉണ്ടായിരുന്നെന്ന് അംബേദ്ക്കര്‍ നിരീക്ഷിക്കുന്നുണ്ട്.

അദ്ദേഹം എഴുതുന്നു.”ബുദ്ധനു മുമ്പുള്ള കാലത്ത് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ അയവുള്ളതും തുറന്നതുമായ ഒരു വ്യവസ്ഥയായിരുന്നു. വര്‍ണ്ണവ്യവസ്ഥയ്ക്ക് വിവാഹവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നതാണ് ഇതിനു കാരണം.

ചാതുര്‍ വര്‍ണ്ണം നാലു വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്ന് അംഗീകരിച്ചിരുന്നു. എങ്കിലും ആ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ മിശ്രവിവാഹം നടത്തുന്നതിനെ അത് നിരോധിച്ചിരുന്നില്ല. ഒരു വര്‍ണ്ണത്തില്‍പ്പെട്ട ഒരു പുരുഷന് മറ്റൊരു വര്‍ണ്ണത്തില്‍പ്പെട്ടൊരു സ്ത്രീയെ  നിയമാനുസൃതമായി തന്നെ വിവാഹം ചെയ്യുന്നതിന് കഴിയുമായിരുന്നു. ഇതിന് ഉപോദ്ബലകമായി അസംഖ്യം ഉദാഹരണങ്ങളുണ്ട്.”(ഡോ.അംബേദ്ക്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ വോള്യം7പേജ്171).

[]ഇത്രയും എഴുതിയതിനു ശേഷം അംബേദ്ക്കര്‍, പരാശരന്‍ എന്ന ബ്രാഹ്മണ ഋഷി മുക്കുവത്തിയായ മത്സ്യഗന്ധിയെ വേള്‍ക്കുന്നതും, ശന്തനു എന്ന ക്ഷത്രീയന്‍ പിന്നീട് മുക്കുവത്തിയായ മത്സ്യഗന്ധിയെതന്നെ ഭാര്യയായി വരിക്കുന്നതും യയാതി എന്ന ക്ഷത്രിയന്‍ ദേവയാനി എന്ന ബ്രാഹ്മണ സ്ത്രീക്കു പുറമേ അസുരസ്ത്രീ അഥവാ അനാര്യ ഗോത്രയുമായ ശര്‍മ്മിഷ്ഠയെക്കൂടി വേള്‍ക്കുന്നതും ഒക്കെ ഒരു പട്ടികയാക്കി അവതരിപ്പിക്കുന്നുണ്ട്.

ഇതിനെ സമത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്നതെല്ലാം ബുദ്ധനു മുമ്പുള്ള കാലത്തുനിന്നും ബുദ്ധനില്‍ നിന്നും ഒക്കെ സ്വീകരിക്കാനുള്ള സന്നദ്ധത നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അംബേദ്ക്കര്‍ ഭാരതീയതയിലെ ബ്രാഹ്മണ്യത്തേയും അതിന്റെ അസമത്വ പൂര്‍ണ്ണമായ ജാതിവ്യവസ്ഥ എന്ന സാമൂഹിക രുപത്തെയും ഒക്കെ കടന്നാക്രമിച്ചത്.

എന്നാല്‍ ഇക്കാലത്തെ ദളിതിസ്റ്റുകളുടെ രീതി ഇതല്ല. ഇക്കാലത്തെ ദളിതര്‍ക്ക് അംബേദ്ക്കറേക്കാള്‍ കടുത്ത ബ്രഹ്മണ വിരോധ വികാരമുണ്ട്. പക്ഷേ ബോധി  ധര്‍മ്മത്തെ സ്വാംശീകരിക്കാനുള്ള സന്നദ്ധതയാകട്ടെ അംബേദ്ക്കര്‍ക്കുണ്ടായിരുന്നതിന്റെ ഒരംശം അളവില്‍ പോലും ഇല്ല താനും.

ഇത്തരം വിരോധാവേശങ്ങള്‍, മുസ്ലിം വിരോധാവേശ ഭരിത മാത്രമായ ഹിന്ദുത്വം നാടിനെ എവിടെ കൊണ്ടെത്തിച്ചുവോ അവിടേക്കു മാത്രമേ നാടിനെ ദളിതിസ്റ്റുകളിലൂടെയും കൊണ്ടെത്തിക്കു. ആ വിപത്തൊഴിവാക്കാന്‍ ദളിതിസ്റ്റുകളെങ്കിലും അംബേദ്ക്കര്‍ക്ക് ശരിയായി പഠിക്കണം എന്നൊക്കെയല്ലാതെ മറ്റെന്താണ് പറയാനാകുക?