'പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെയാണ് കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടത്.'; പഴയ പ്രസ്താവന ശ്രീഹരി സ്വാമിയെ തിരിഞ്ഞു കൊത്തുന്നു; സ്വാമിയുടെ കപടമുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ
Kerala
'പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെയാണ് കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടത്.'; പഴയ പ്രസ്താവന ശ്രീഹരി സ്വാമിയെ തിരിഞ്ഞു കൊത്തുന്നു; സ്വാമിയുടെ കപടമുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2017, 12:58 pm

കോഴിക്കോട്: “പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെയാണ് കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടത്.” സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി കൊണ്ടിരിക്കുന്ന പ്രസ്താവനയാണിത്. ആരുടേതെന്നാണോ? പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവതി ജനനേന്ദ്രിയം മുറിച്ചെടുത്ത ഹരി സ്വാമയെന്ന ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ ഒരു പഴയ പ്രസ്താവനയാണിത്.

രണ്ട് വര്‍ഷം മുമ്പ് മാതൃഭൂമിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ സ്വാമിയുടെ ഭൂതകാലത്തെ ചികഞ്ഞെടുത്ത് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി പേട്ടയിലെ യുവതിയെ, പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതല്‍, നിരന്തര പീഡനത്തിന് ഇരയാക്കി കൊണ്ടിരുന്ന സ്വാമിയുടെ കപടമുഖമാണ് ഇപ്പോള്‍ സമൂഹത്തിന് മുന്നില്‍ അടര്‍ന്ന് വീണിരിക്കുന്നതെന്ന് ഈ പഴയ വാര്‍ത്ത സാക്ഷ്യം പറയുന്നു.


Also Read: ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി ശ്രീഹരി


ബലാത്സംഗത്തിന് പ്രതികാരമായി പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച ശ്രീഹരി സ്വാമി ആളുകളെ സ്വാധീനിച്ചത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കികൊണ്ടായിരുന്നു. ജനകീയ മുഖത്തിനു പിന്നിലെ ക്രൂരമൃഗത്തെ കണ്ട് കേരള സമൂഹം തന്നെ ഞെട്ടിയിരിക്കുകയാണ്.

2010ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നടന്ന സമരത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം ഇദ്ദേഹവും പങ്കെടുത്തിരുന്നു. മലബാറിലെ 120ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെയായിരുന്നു സമരം. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കണ്ട് നിവേദനം നല്‍കിയവരില്‍ കുമ്മനത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു.

ഇതിനു പുറമേ 2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഇദ്ദേഹമായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ഹിന്ദുമത സ്ഥാപനങ്ങളിലെ പരിപാടികളില്‍ മുഖ്യ പ്രഭാഷകന്‍ കൂടിയാണ് സ്വാമി.


Don”t Miss: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ


തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുമ്പ് ഒരു സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ലിംഗഛേദനം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗോശാനന്ദ തീര്‍ത്ഥപാദം.

ഈ സമരത്തിനിടെയാണ് സമീപ പ്രദേശത്തുള്ള യുവതിയുടെ കുടുംബവുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുന്നത്. വ്യാഴാഴ്ച രാത്രി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ യുവതി മുന്‍കൂട്ടി കത്തി വാങ്ങി തയ്യാറെടുത്തുന്നും തുടര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം ഛേദിച്ചശേഷം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയാണുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്.