തിരുവനന്തപുരം: അയ്യപ്പന്‍ ഞങ്ങളുടെ വികാരമാണെന്നും എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കുമെന്നും പറയുന്ന സവര്‍ണ്ണരോട് ചോദ്യവുമായി സ്വാമി സന്ദീപാനന്ദ ഗിരി.
എന്തുകൊണ്ട് പന്തളം രാജകുടുംബത്തില്‍ ഒരു അയ്യപ്പന്‍ വര്‍മയോ തന്ത്രി കുടുംബത്തില്‍ അയ്യപ്പന്‍ നമ്പൂതിരിയോ ഇല്ലാതെ പോയി എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.
നിങ്ങളുടെ കൂട്ടത്തില്‍ നാരായണന്‍ നമ്പൂതിരിയുണ്ട്, കേശവന്‍ നമ്പൂതിരിയുണ്ട്,മാധവന്‍ നമ്പൂതിരിയുണ്ട്. വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങള്‍ പേരിടുന്നു.
ഇനി ശിവന്റെ നാമങ്ങളെ നോക്കിയാല്‍ നിങ്ങളുടെ കൂട്ടത്തില്‍ മഹാദേവന്‍ നമ്പൂതിരിയും,മഹേശന്‍ നമ്പൂതിരിയും,നീകണ്ഠന്‍ നമ്പൂതിരി തുടങ്ങിയ ശിവസഹസ്രനാമത്തിലെ ആയിരം പേരുകള്‍ കാണാവുന്നതാണ്.
അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങള്‍ വിരാജിക്കുന്നു, സുബ്രഹ്മണ്യന്‍ നമ്പൂതിരിമുതല്‍ ഷണ്‍മുകന്‍ നമ്പൂതിരിവരെയുള്ള സഹസ്രനാമങ്ങള്‍ നിങ്ങള്‍ക്ക് സ്വീകാര്യമാണ്.
അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങള്‍ അറിയപ്പെടുന്നു. വിഘ്‌നേശ്വരന്‍ നമ്പൂതിരി മുതല്‍ ഗണേശന്‍ നമ്പൂതിരിവരെയുള്ള നാമങ്ങളില്‍ നിങ്ങളെ കാണപ്പെടുന്നു.
നിങ്ങള്‍ ഇത്രമാത്രം സ്‌നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്?
എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേരില്‍ ഒരു ആണ്‍തരി ഇല്ലാതെ പോയി?
താഴമണ്‍ തന്ത്രികുടുംബത്തില്‍ ഒരു അയ്യപ്പന്‍ നമ്പൂതിരി ഇല്ലാതെ പോയി?- സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അയ്യപ്പന്‍ ഞങ്ങളുടെ വികാരമാണ്. എന്ത് വിലകൊടുത്തും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കും തുടങ്ങിയ ബ്‌ളാ..ബ്‌ളാ..ബ്‌ളാ പറയുന്ന സവര്‍ണ്ണരേ നിങ്ങളോട് ഒരു ചോദ്യം. നിങ്ങളുടെ കൂട്ടത്തില്‍ നാരായണന്‍ നമ്പൂതിരിയുണ്ട്,കേശവന്‍ നമ്പൂതിരിയുണ്ട്,മാധവന്‍ നമ്പൂതിരിയുണ്ട്.
വിഷ്ണുവിന്റെ സഹസ്രനാമങ്ങളിലും നിങ്ങള്‍ പേരിടുന്നു.
ഇനി ശിവന്റെ നാമങ്ങളെ നോക്കിയാല്‍ നിങ്ങളുടെ കൂട്ടത്തില്‍ മഹാദേവന്‍ നമ്പൂതിരിയും,മഹേശന്‍ നമ്പൂതിരിയും,നീകണ്ഠന്‍ നമ്പൂതിരി തുടങ്ങിയ ശിവസഹസ്രനാമത്തിലെ ആയിരം പേരുകള്‍ കാണാവുന്നതാണ്.
അയ്യപ്പന്റെ സഹോദര സ്ഥാനത്തുള്ള സുബ്രഹ്മണ്യന്റെ പേരിലും നിങ്ങള്‍ വിരാജിക്കുന്നു, സുബ്രഹ്മണ്യന്‍ നമ്പൂതിരിമുതല്‍ ഷണ്‍മുകന്‍ നമ്പൂതിരിവരെയുള്ള സഹസ്രനാമങ്ങള്‍ നിങ്ങള്‍ക്ക് സ്വീകാര്യമാണ്.
അയ്യപ്പന്റെ മറ്റൊരു സഹോദരനായ ഗണപതിയുടെ നാമത്തിലും നിങ്ങള്‍ അറിയപ്പെടുന്നു. വിഘ്‌നേശ്വരന്‍ നമ്പൂതിരി മുതല്‍ ഗണേശന്‍ നമ്പൂതിരിവരെയുള്ള നാമങ്ങളില്‍ നിങ്ങളെ കാണപ്പെടുന്നു.
നിങ്ങള്‍ ഇത്രമാത്രം സ്‌നേഹിക്കുകയും നിങ്ങളുടെ വികാരവുമായി മാറിയ അയ്യപ്പന്റെ പേര് നിങ്ങളാരും സ്വീകരിക്കാത്തത്? എന്തുകൊണ്ടാണ് പന്തളം രാജകുടുംബത്തില്‍ അയ്യപ്പന്‍ വര്‍മ്മയെന്ന പേരില്‍ ഒരു ആണ്‍തരി ഇല്ലാതെ പോയി?
താഴമണ്‍ തന്ത്രികുടുംബത്തില്‍ ഒരു അയ്യപ്പന്‍ നമ്പൂതിരി ഇല്ലാതെ പോയി?
ഏതെങ്കിലും കാലത്ത് ശബരിമലയില്‍ ഒരു അയ്യപ്പന്‍ നമ്പൂതിരി മേല്‍ശാന്തിയായി വന്നിട്ടുണ്ടോ?
ആദിവാസികളില്‍ നിങ്ങള്‍ക്ക് നിറയെ അയ്യപ്പനെ കാണാം..
ദളിതരില്‍ കാണാം…
നായരിലും,മേനോനിലും,പിള്ളയിലുമെല്ലാം അയ്യപ്പനേയും അയ്യപ്പന്‍ കുട്ടിയേയും കാണാം
അയ്യപ്പന്‍ നായരും,അയ്യപ്പന്‍ കുട്ടി നായരും,അയ്യപ്പന്‍ പിള്ളയും,അയ്യപ്പ ദാസനുമെല്ലാം അവര്‍ണ്ണരില്‍ നിങ്ങള്‍ക്ക് കാണാം..
അയ്യപ്പന്‍ നിങ്ങളുടെ വികാരമല്ല.
മറിച്ച് ധനസമാഹരണത്തിന്റെ ഒരു ഉപാധി മാത്രം.
എന്നാല്‍ അവര്‍ണ്ണന് അയ്യപ്പന്‍ വികാരമാണ്!
അവര്‍ണ്ണന്റെ ക്ഷേത്രം നിങ്ങള്‍ കൈയ്യടക്കിയതാണ്.!
ഒരു രണ്ടാം ക്ഷേത്രപ്രവേശനത്തിന് സമയം കൈവന്നിരിക്കുന്നു.
ഈ രാജ്യത്തെ നീതിപീഠത്തിലൂടെ ഈ അവകാശത്തിനുവേണ്ടിയുള്ള ജല്ലികെട്ട് നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ…..
സ്വാമി സന്ദീപാനന്ദ ഗിരി