| Wednesday, 18th December 2019, 8:21 am

രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ കൈലാസ രാജ്യത്തേക്ക് അയക്കണമെന്ന് സന്ദീപാനന്ദ ഗിരി; 'റാണി ഈച്ചയെ മാറ്റിയാല്‍ ബാക്കിയെല്ലാം പിറകെ വിസയെടുത്തു പൊയ്‌ക്കോളും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റും അതിലെ കമന്റുകളും ചര്‍ച്ചയാകുന്നു. ‘രണ്ടുപേരുടെ പൗരത്വം റദ്ദുചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസ രാജ്യത്തേക്ക് അയച്ചാല്‍ പിന്നെ ഇവിടം ശാന്തം സമാധാനം’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്ഥാപിച്ച ‘കൈലാസ’ എന്ന രാജ്യത്തെ പരാമര്‍ശിച്ചായിരുന്നു സന്ദീപാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ അതിനു താഴെ വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഏറെ ചര്‍ച്ചയായത്. കമന്റ് ഇങ്ങനെയായിരുന്നു- ‘ഭയങ്കര ബുദ്ധി ആണല്ലോ ഷിബു ഏട്ടാ.. അപ്പോള്‍ ഇവര ഭരണം ഏല്‍പ്പിച്ച സംഘികളെ എന്തു ചെയ്യും.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന് സന്ദീപാനന്ദ ഗിരി നല്‍കിയ മറുപടി ഇങ്ങനെ- ‘അനിയാ, തേനീച്ചക്കൂട്ടില്‍ നിന്നു റാണി ഈച്ചയെ മാറ്റിയാല്‍ ബാക്കിയെല്ലാം പുറകെ വിസയെടുത്തു പൊയ്‌ക്കോളും.’

ഈ കമന്റ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഒട്ടേറെപ്പേരാണ് പോസ്റ്റും ഈ കമന്റും പങ്കുവെയ്ക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തില്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണു നടക്കുന്നത്. ഷാ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകളായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more