| Sunday, 28th April 2019, 3:34 pm

കുലസ്ത്രീകള്‍ പുറത്തിറങ്ങരുത്, എല്ലാവരും ജാതിയും മതവും നോക്കി മാത്രം സഹായം അഭ്യര്‍ത്ഥിക്കുക: ഫാനി ചുഴക്കലിക്കാറ്റില്‍ മുന്നറിയിപ്പുമായി സ്വാമി സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനുമുള്ള മുന്നറിയിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്തെ ജാതി-മത ചിന്താഗതിക്കാരെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി.

സംസ്ഥാനത്ത് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നായ പത്തനംതിട്ടയായിരുന്നു സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ശബരിമല സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നത്. ഇക്കാര്യങ്ങളെയെല്ലാം പരിഹസിച്ചാണ് പ്രകൃതി ദുരന്തങ്ങളെ ജാതിമത ചിന്തകളുപയോഗിച്ച് നേരിട്ടുകൊള്ളാനുള്ള സന്ദീപാനന്ദ ഗിരിയുടെ പരിഹാസം.

ശ്രദ്ധിക്കുക. ‘ഫാനി’ ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്
എല്ലാപേരും മുന്നറിയിപ്പുകള്‍ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.
2- രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്,
കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

We use cookies to give you the best possible experience. Learn more