ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോമന്ത്രാലയം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് സ്വാമി അഖിലേശ്വരാനന്ദ ഗിരി. സംസ്ഥാനത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി ഇക്കാര്യം പരിഗണിക്കണമെന്നാണ് ഗോ സംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സ്വാമിയുടെ ആവശ്യം.
കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിന് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയിരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഇത്തരമൊരു തീരുമാനം ഗുണകരമാകുമെന്നാണ് സ്വാമി പറയുന്നത്. ഗോമന്ത്രാലയം വരുന്നതോടെ “ഗോള്‍ഡന്‍ മധ്യപ്രദേശായി” സംസ്ഥാനം മാറുമെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രചോദനമാകുമെന്നും അഖിലേശാനന്ദ ഗിരി പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഹാപ്പിനസ് ഡിപാര്‍ട്‌മെന്റ് ഉണ്ടാക്കുകയും ഡയരക്ട്രേറ്റ് ഓഫ് ഗൗസേവ ആരംഭിക്കുകയും വേണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
ദേശീയ കാര്‍ഷിക മന്ത്രാലയത്തിന്റെ ചെയര്‍മാനായി ചൗഹാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ പശു മന്ത്രാലയത്തിന്റെ രൂപീകരണത്തെക്കുറിച്ച് “ശുഭാപ്തി” ഉള്ളതായും അദ്ദേഹം പറഞ്ഞു.
15000 കോടി രൂപയാണ് ഈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തിന് ലഭിക്കുക. ഇതില്‍ എത്ര തുക അവര്‍ ചിലവഴിച്ചു എന്ന് ചോദിച്ചിരുന്നു. അതില്‍ പകുതി ചെലവഴിച്ചുവെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.
ഗോ മന്ത്രാലയത്തിന്റെ കീഴില്‍ പശുക്കളെ ഉള്‍പ്പെടുത്തി തുടങ്ങുന്നതോടെ സംസ്ഥാനത്തെ 96,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പശുക്കള്‍ക്ക് വിശ്രമിക്കാനും മേയാനും കഴിയാവുന്ന വനപ്രദേശമായി നിലനിര്‍ത്തുമെന്നും ഇദ്ദേഹം പറഞ്ഞു.