| Sunday, 26th November 2017, 7:31 am

ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി; ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണം: സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉഡുപ്പി: ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതുവരെ ഹിന്ദുക്കള്‍ കുറഞ്ഞത് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹരിദ്വാര്‍ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കുന്നതിനുവേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ സന്‍സദില്‍ പങ്കെടുക്കവേയാണ് രാജ്യത്തെ ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ഗിരിജി മഹാരാജിന്റെ ആഹ്വാനം. “ഹിന്ദുക്കള്‍ക്കുമാത്രം രണ്ട് കുട്ടികള്‍ മതിയെന്ന നയം മാറ്റണം. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി. ഇത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ കലാശിച്ചു.” അദ്ദേഹം പറഞ്ഞു.


Also Read: ‘സാമൂഹിക വിപത്തും ഗജഫ്രോഡുമായ ജേക്കബ് വടക്കുംചേരിക്കുള്ള ഫ്രീ പരസ്യമായി പോയല്ലോ സഖാവേ’; ജേക്കബ് വടക്കുംചേരിയെ പ്രശംസിച്ച എം.എ ബേബിയ്ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം


രാജ്യത്ത് ഗോരക്ഷകര്‍ സമാധാനപ്രിയരാണെന്ന് പറഞ്ഞ ഗിരിജി മഹാരാജ് ഗോരക്ഷകരെന്ന് നടിച്ച് ചില കുറ്റവാളികള്‍ വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണെന്നും അഭിപ്രായപ്പെട്ടു. “ഗോരക്ഷകര്‍ സമാധാനപ്രിയരാണ്. ചില സ്ഥാപിതതാത്പര്യക്കാരാണ് അവരെ അപകീര്‍ത്തിപ്പെടുത്തുന്നത്” അദ്ദേഹം പറഞ്ഞു.

നേരത്തെ ഹിന്ദുക്കള്‍ അഞ്ച് പ്രസവിക്കണം എന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടിരുന്നു. രണ്ടു കുട്ടികള്‍ എന്ന നയം ഹിന്ദുക്കള്‍ ഉപേക്ഷിക്കണമെന്നും പകരം ഇത് പത്താക്കണമെന്നും വാസുദേവാനന്ദ് സരസ്വതിയും അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more