ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ ലൈംഗിക്രമ പരാതിയിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.
ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. യു.പി പൊലീസ് പരാതി സ്വീകരിക്കതതിനെ തുടര്‍ന്നാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു.
അതേസമയം മതിയായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ ചിന്മയാനന്ദിനെ അറസ്റ്റു ചെയ്യുവെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ബുധനാഴ്ച്ച അറിയിച്ചിരുന്നു.
ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുെ പറഞ്ഞിരുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തതെന്നും വിദ്യാര്‍ഥിനി ചോദിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചിന്മയാനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ സംഘം തങ്ങളുടെ മേല്‍ കുറ്റം ചുമത്താനാണ് നോക്കുന്നതെന്നും യുവതി ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ