ന്യൂദല്‍ഹി: മാലിന്യക്കൂമ്പാരം പൂര്‍ണമായും നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ ആന്റ് അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ (അമൃത്) രണ്ടാം ഘട്ടം ആരംഭിച്ചുകൊണ്ടായിരുന്നു മോദിയുടെ ഉറപ്പ്.
‘ബി.ആര്‍. അംബേദ്കറുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനുള്ള സുപ്രധാന ഘട്ടം’ എന്നാണ് സ്വച്ഛ് ഭാരത് മിഷനെ മോദി വിശേഷിപ്പിച്ചത്.
സ്വച്ഛ് ഭാരത് മിഷന്‍ 2.0 യുടെ പ്രധാന ലക്ഷ്യം ‘നഗരങ്ങളെ മാലിന്യമുക്തമാക്കുക’ ആണെന്ന് മോദി പറഞ്ഞു. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായി ‘നഗരങ്ങളിലെ മാലിന്യങ്ങള്‍’ പ്രോസസ്സ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ മാലിന്യത്തിന്റെ ഒരു പര്‍വ്വതം തന്നെ ഉണ്ടെന്നും അത് നീക്കം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
”സ്വച്ഛത രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നഗരങ്ങളിലെ മാലിന്യക്കൂമ്പാരം സംസ്‌കരിക്കുകയും നീക്കം ചെയ്യുകയും ചെയ്യും. അത്തരത്തിലുള്ള ഒരു പര്‍വ്വതം ദല്‍ഹിയില്‍ വളരെക്കാലമായി ഉണ്ട്, അത് നീക്കംചെയ്യാന്‍ കാത്തിരിക്കുകയാണ്,’ മോദി പറഞ്ഞു.