| Monday, 2nd October 2017, 6:06 pm

'കേരളാ നമ്പര്‍1'; മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലും മുന്നില്‍ കേരളം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പരാജയമെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ മോദി മന്ത്രിസഭ മൂന്ന് വര്‍ഷം പുര്‍ത്തിയാക്കിയിരിക്കുകയാണ്. പാര്‍ലമെന്റിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ എത്തിയ മോദിയും സഘവും ഏറ്റവും പ്രാധാന്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് “സ്വച്ഛ് ഭാരത് അഭിയാന്‍”. ഇന്ത്യയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി മൂന്നാം വാര്‍ഷികത്തിലെത്തിയപ്പോള്‍ ഇന്ത്യ എത്രത്തോളം മാലിന്യമുക്തമായെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.


Also Read: ‘മോദി ഞാനൊരു നടനാണ്, നിങ്ങളുടെ അഭിനയം എനിക്ക് മനസിലാക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്’; തനിക്ക് കിട്ടിയ ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുമെന്ന് പ്രകാശ് രാജ്


മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയെ ബി.ജെപി കേന്ദ്രങ്ങള്‍ വന്‍ ആവേശത്തോടെയായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാല്‍ വാക്കില്‍ മാത്രമായിരുന്നു ഈ ആവേശമെന്നാണ് പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തില്‍ പുറത്തുവരുന്ന കണക്കുകള്‍ പറയുന്നത്. രാജ്യത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കിലും സ്വച്ഛ് ഭാരത് പദ്ധതിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്.

ബി.ജെ.പി ഇതുവരെ അധികാരത്തിലെത്താത്ത കേരളത്തില്‍ ഇടതു-വലതു സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമാണ് ഈ മുന്നേറ്റമെന്നാണ് “ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്” പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. സംസ്ഥാനത്തെ പകുതിയിലധികം കുടുംബങ്ങള്‍ക്കുവരെ ശുചി മുറി ഏര്‍പ്പാടാക്കന്‍ ഇതുവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍.

പദ്ധതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബീഹാറും ഉത്തര്‍പ്രദേശുമാണ്. ബീഹാറില്‍ കൂട്ടുകക്ഷി ഭരണമാണെങ്കില്‍ യോഗി ആദിത്യ നാഥിന്റെ യു.പിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ചിട്ടും കേന്ദ്രത്തിന്റെ പദ്ധതികള്‍പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.


Dont Miss: നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കണ്ണന്താനം; വിവാദ വീഡിയോ കാണാം


ബീഹാറില്‍ പത്ത് വീടുകള്‍ക്ക് ഒരു ശുചിമുറി എന്ന രീതിയിലാണ് നിര്‍മ്മാണം നടക്കുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ശുചിമുറികള്‍ ഉള്ളതെന്നും 82 ശതമാനം വീടുകള്‍ക്കും ശുചിമുറികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ ശുചിമുറി നിര്‍മ്മാണ കണക്കുകള്‍ ഗ്രാഫ് രൂപത്തില്‍ കാണാം.

ഗ്രാഫ് കടപ്പാട്: ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌

Latest Stories

We use cookies to give you the best possible experience. Learn more