ഫാസിസ്റ്റുകള്‍ ശവകാമികളാണ്; കാരണം അവര്‍ പഴമയെയും ജീര്‍ണതയെയും സ്‌നേഹിക്കുന്നു
Discourse
ഫാസിസ്റ്റുകള്‍ ശവകാമികളാണ്; കാരണം അവര്‍ പഴമയെയും ജീര്‍ണതയെയും സ്‌നേഹിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th January 2015, 2:18 pm

ഒരു ഫാസിസ്റ്റ് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നില്ലെങ്കില്‍ അത് അയാളുടെ നന്മ കൊണ്ടല്ലെന്ന് മനസ്സിലാക്കുക. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയാണ് അവര്‍ എപ്പോഴും ബലാല്‍ക്കാരം ചെയ്യുന്നത്. ലൈംഗികതയില്‍ നിന്ന് വലിയ ആഹ്ലാദങ്ങള്‍ ഒന്നും അവര്‍ പൊതുവേ അനുഭവിക്കാറില്ല.


fasists-are-Necrophil-1

nazar-kc


| ഒപ്പീനിയന്‍ | നാസര്‍ കെ.സി |


പല ഫാസിസ്റ്റ് നേതാക്കളും  അവിവാഹിതരോ വിഭാര്യന്മാരോ സദാചാര നിഷ്ടരോ ആയിരിക്കുന്നത് വെറുതെയല്ല. അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആഹ്ലാദം അനുഭവിക്കാനുള്ള ശേഷിയില്ലായ്മയാണ് അവരെ അതില്‍ നിന്ന് അകറ്റുന്നത്. ലൈംഗികത അവര്‍ക്ക് ആഹ്ലാദമല്ല, പീഡനമാണ്. ആത്മപീഢനമോ പരപീഡനമോ അല്ലാത്ത രതി അവര്‍ക്ക് വലിയ പരിചയമില്ല. പുതിയതും പഴയതുമായ ചരിത്രങ്ങളില്‍ അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

നിങ്ങള്‍  ഷിന്‍ഡ്‌ലേര്‍സ് ലിസ്റ്റ് ( Schindler”s list ) എന്ന സിനിമ  കണ്ടിട്ടുണ്ടോ? സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അതുല്യമായ കലാ സൃഷ്ടിയാണ് ഈ സിനിമ. ഇതില്‍  മുഖ്യ കഥാപാത്രമായ ഓസ്‌കാര്‍ ഷിന്റ്‌ലര്‍ക്ക് പുറമേ മറ്റൊരു പ്രധാന സ്ത്രീ കഥാ പാത്രം കൂടിയുണ്ട്. നിന്ദിതയും പീഡിതയുമായ ഒരു ജൂത സ്ത്രീയുടെ കഠിന യാതനകളുടെ കഥ കൂടിയാണത്.

ക്രൂരനായ ഒരു നാസി ലെഫ്റ്റനന്റിന്റെ വീട്ടു വേലക്കാരിയായി ജീവിക്കാനാണ് വിധി അവരെ നിയോഗിച്ചത്. വിധി ചിലപ്പോള്‍ നാസിയായും ഫാസിസ്റ്റ് ആയും സംഘ പരിവാരമായും ഒക്കെ നമ്മെ പിന്തുടരും. യൗവനം കരിക്കട്ട പോലെ നിരാടംബരമായിത്തീര്‍ന്ന ആ സ്ത്രീയുടെ ഒരു അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ ഈയിടെ വായിക്കാനിടയായി.

അഭിമുഖത്തിനിടയിലെ ഒരു ചോദ്യവും അതിന്റെ ഉത്തരവും വളരെ പ്രസക്തവും ശ്രദ്ധേയവുമായി തോന്നി. എല്ലാ അതിക്രമങ്ങളും പരിപൂര്‍ണമാകുന്നത് സ്ത്രീകളില്‍ ലൈംഗികാതിക്രമണം കൂടി നിര്‍വഹിക്കുമ്പോഴാണല്ലോ. ഇരയുടെ വിശദീകരണങ്ങളില്‍ ലൈംഗികാതിക്രമണം വരാത്തത് കൊണ്ടാകണം ആ ചോദ്യം  ഉണ്ടായത്.

ചോദ്യം : ശാരീരികമായും മാനസികമായും നിങ്ങള്‍  വല്ലാതെ പീഡിപ്പിക്കപ്പെട്ടു എന്നു പറഞ്ഞു. അതില്‍ ലൈംഗിക പീഡനം കൂടി ഉള്‍പ്പെടുമോ?

ഉത്തരം : “ഇല്ല. ലൈംഗിക പീഡനം ഉണ്ടായിട്ടേയില്ല. കാരണം അയാള്‍ക്ക് ഞങ്ങളെ ഞങ്ങളെ അറപ്പും വെറുപ്പുമായിരുന്നു.  കൈകൊണ്ട് തൊടാന്‍ പോലും കൊള്ളാത്ത അധമ സ്ത്രീ. അരിശം വരുമ്പോള്‍ അടിയ്ക്കും. അതിനപ്പുറത്തേക്കില്ല. അതൊരു കണക്കിന് ഭാഗ്യമായി”.
ഒരു മനുഷ്യനും അയാളേക്കാള്‍ ക്രൂരനും മോശക്കാരനും ആകാന്‍ കഴിയുകയില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ഫാസിസ്റ്റ് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നില്ലെങ്കില്‍ അത് അയാളുടെ നന്മ കൊണ്ടല്ലെന്ന് മനസ്സിലാക്കുക. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയാണ് അവര്‍ എപ്പോഴും ബലാല്‍ക്കാരം ചെയ്യുന്നത്. ലൈംഗികതയില്‍ നിന്ന് വലിയ ആഹ്ലാദങ്ങള്‍ ഒന്നും അവര്‍ പൊതുവേ അനുഭവിക്കാറില്ല.


ലൈംഗികതയില്‍ നിന്ന് അകന്നു നില്‍ക്കുക മാന്യതയാണെങ്കില്‍ ഹിറ്റ്‌ലര്‍ അത്യാവശ്യം മാന്യന്‍ ആയിരുന്നു. കാരണം അയാള്‍ ലൈംഗികമായ വലിയ പരാക്രമങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. അവസരങ്ങളും സാധ്യതകളും പരിഗണിക്കുമ്പോള്‍ എന്നു കൂടി നിങ്ങള്‍ മനസ്സിലാക്കുമല്ലോ. ഹിറ്റ്‌ലര്‍ ഒരു നെക്രോഫയല്‍  ആയിരുന്നു.


 

hitler-668പല ഫാസിസ്റ്റ് നേതാക്കളും  അവിവാഹിതരോ വിഭാര്യന്മാരോ സദാചാര നിഷ്ടരോ ആയിരിക്കുന്നത് വെറുതെയല്ല. അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, ആഹ്ലാദം അനുഭവിക്കാനുള്ള ശേഷിയില്ലായ്മയാണ് അവരെ അതില്‍ നിന്ന് അകറ്റുന്നത്. ലൈംഗികത അവര്‍ക്ക് ആഹ്ലാദമല്ല, പീഡനമാണ്. ആത്മപീഢനമോ പരപീഡനമോ അല്ലാത്ത രതി അവര്‍ക്ക് വലിയ പരിചയമില്ല. പുതിയതും പഴയതുമായ ചരിത്രങ്ങളില്‍ അതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

ലൈംഗികതയില്‍ നിന്ന് അകന്നു നില്‍ക്കുക മാന്യതയാണെങ്കില്‍ ഹിറ്റ്‌ലര്‍ അത്യാവശ്യം മാന്യന്‍ ആയിരുന്നു. കാരണം അയാള്‍ ലൈംഗികമായ വലിയ പരാക്രമങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. അവസരങ്ങളും സാധ്യതകളും പരിഗണിക്കുമ്പോള്‍ എന്നു കൂടി നിങ്ങള്‍ മനസ്സിലാക്കുമല്ലോ. ഹിറ്റ്‌ലര്‍ ഒരു നെക്രോഫയല്‍  ആയിരുന്നു.

നെക്രോഫയലുകള്‍ ശവകാമികളാണ്. പക്ഷെ  എല്ലാ ശവകാമികളും ശവശരീരങ്ങളെ ഭോഗിക്കണം എന്നില്ല.   ഹിറ്റ്‌ലറും അങ്ങനെ നടത്തിയതായി തെളിവില്ല.  എന്നാല്‍  അവര്‍ പഴമയെയും ജീര്‍ണ്ണതയെയും സ്‌നേഹിക്കുന്നു. അഴുകിത്തുടങ്ങുന്നതിലാണ് അവര്‍ തങ്ങളുടെ രതി നിര്‍വ്വഹിക്കുന്നത്. അത് ശരീരമാകാം, സംസ്‌കാരമാകാം, ചിലപ്പോള്‍ സാങ്കേതിക വിദ്യ പോലുമാകാം. പഴയതിനേക്കാള്‍ നല്ലതായി മറ്റൊന്നുമില്ലെന്ന്! അവര്‍ കരുതുന്നുണ്ട്.


ഭൂതകാലമാണ് അവരുടെ ശരി. പുതിയതെല്ലാം തെറ്റും കുറ്റവുമാണ്. സദാചാര ലംഘനം ആരോപിച്ച് അവര്‍ മറ്റുള്ളവരെ കൈകാര്യം ചെയ്യും  കാരണം അവരുടെ നാസിക വിടര്‍ന്നാണിരിക്കുന്നത്. സദാചാര ലംഘനം നടക്കുന്നത് എവിടെയാണ് എന്ന് അവര്‍ക്ക് എളുപ്പം പിടി കിട്ടും. കൈയേറ്റമോ ഹിംസയോ കൂടാതെ അവര്‍ക്ക് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല.


 

necrophiliaകൂടുതല്‍ വൃത്തി ബോധമുള്ള പലരും ശവഭോഗ തല്‍പരരാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഴുക്ക് അന്വേഷിക്കുന്നത് കൊണ്ടാണ് അവര്‍ വൃത്തിയെ കുറിച്ച് വിചാരപ്പെടുന്നത് എന്നു ചുരുക്കം.  അപ്പോള്‍ അവര്‍ ചപ്പു ചവറുകള്‍ മാത്രമല്ല, യഹൂദന്മാര്‍, മുസ്ലിങ്ങള്‍, കമ്മ്യുണിസ്റ്റുകള്‍, ന്യൂനപക്ഷങ്ങള്‍ അങ്ങനെ അവരുടെ വൃത്തി ബോധത്തിന് ഇണങ്ങാത്ത  എല്ലാത്തിനെയും നീക്കം ചെയ്യാന്‍ ആഗ്രഹിക്കും.

ഭൂതകാലമാണ് അവരുടെ ശരി. പുതിയതെല്ലാം തെറ്റും കുറ്റവുമാണ്. സദാചാര ലംഘനം ആരോപിച്ച് അവര്‍ മറ്റുള്ളവരെ കൈകാര്യം ചെയ്യും  കാരണം അവരുടെ നാസിക വിടര്‍ന്നാണിരിക്കുന്നത്. സദാചാര ലംഘനം നടക്കുന്നത് എവിടെയാണ് എന്ന് അവര്‍ക്ക് എളുപ്പം പിടി കിട്ടും. കൈയേറ്റമോ ഹിംസയോ കൂടാതെ അവര്‍ക്ക് ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല.

ഹിറ്റ്‌ലറുടെ വ്യഖ്യതമായ പല ചിത്രങ്ങളിലും അയാള്‍ മണം പിടിക്കുന്നതു പോലെ കാണപ്പെടുന്നു. എപ്പോഴും അയാള്‍ എന്തോ മണത്തു കൊണ്ടിരിക്കുന്നതു പോലെ തോന്നും. ഈ ഗന്ധ വേട്ടയാണ് ഒരാളെ ഫാസിസ്റ്റ് ആക്കുന്നത്. അവര്‍ ചരിത്രം കിളച്ച് മറിച്ച് അതിന്റെ ഭൂതകാലം മണത്തു കൊണ്ടിരിക്കും. ഹിറ്റ്‌ലര്‍ മാത്രമല്ല നമ്മുടെ പല നേതാക്കന്മാരും ഇങ്ങനെയുള്ള സ്‌നിഫ്ഫര്‍ ( മണം പിടിയന്മാര്‍ ) മാരാണ്.