| Saturday, 27th May 2023, 2:14 am

ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി. ഭട്ടിയെ നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി. ഭട്ടിയെ നിയമിച്ചു. നിലവില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നിയമന ശുപാര്‍ശ അംഗീകരിച്ചു. വെള്ളിയാഴ്ച കേന്ദ്ര നിയമ മന്ത്രാലയമാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്വി ഭട്ടി. കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.

രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നല്‍കിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശിപാര്‍ശ ചെയ്തത്.

എന്നാല്‍, നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നല്‍കിയിരിക്കുന്നത്. 2019 മുതല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്.

ഇന്ന് തന്നെ അദ്ദേഹം പദവിയേല്‍ക്കും. അതേസമയം, കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രഹ്മപുരം പ്ലാന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജസ്റ്റിസ് ഭട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. പൊതുതാല്‍പര്യ ഹരജികള്‍ ഉള്‍പ്പെടെയുള്ളവയാകും ഇനി അദ്ദേഹത്തിന്റെ പരിഗണനക്ക് വരിക.

We use cookies to give you the best possible experience. Learn more