| Thursday, 9th August 2018, 3:34 pm

ബ്രസ്സയ്ക്കു മുകളില്‍ വിറ്റാര എസ്.യു.വി ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരഞ്ഞെടുത്ത ഡീലര്‍മാര്‍ക്കു മുന്നില്‍ പുതിയ വിറ്റാര എസ്.യു.വി സുസുക്കി അവതരിപ്പിച്ചു. 2018 പാരിസ് മോട്ടോര്‍ ഷോയിലാണ് വിറ്റാര എസ്.യു.വി അവതരിപ്പിക്കുക. മാരുതി നിരയില്‍ ബ്രസ്സയ്ക്ക് മുകളിലാവും വിറ്റാര എസ്.യു.വിയുടെ സ്ഥാനം.

അടുത്തവര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിക്കുന്ന ടാറ്റ ഹാരിയര്‍ക്ക് എതിരാളിയായാണ് വിറ്റാരയുടെ വരവ്. ക്രോം അലങ്കാരമുള്ള പരിഷ്‌കരിച്ച ഗ്രില്ല്, പുതുക്കിയ ബമ്പര്‍, വലിയ എല്‍.ഇ.ഡി യൂണിറ്റുള്ള ഹെഡ് ലാമ്പുകള്‍, സ്പോര്‍ടി അലോയ് വീലുകള്‍ എന്നിവയെല്ലാം വിറ്റാര എസ്.യു.വിയില്‍ കമ്പനി വരുത്തിയ മാറ്റങ്ങളാണ്.

Read:  മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.ആര്‍ ഭാസ്‌ക്കരന്‍ അന്തരിച്ചു

വീല്‍ ആര്‍ച്ചുകളിലൂടെ കടന്നുപോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് എസ്.യു.വിയുടെ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. 4.2 മീറ്ററാണ് സുസുക്കി വിറ്റാരയുടെ നീളം. അകത്തളത്തിലും കാര്യമായ പരിഷ്‌ക്കാരങ്ങള്‍ സുസുക്കി നടപ്പിലാക്കിയിട്ടുണ്ട്.

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സിഗ്‌നല്‍ റെക്കഗ്‌നീഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്പോട് അലേര്‍ട്, ട്രാഫിക് അലേര്‍ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ മോഡലില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി കരുത്തും 156 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 138 ബി.എച്ച്.പി കരുത്തും 220 എന്‍.എം ടോര്‍ക്കുമാണ് അവകാശപ്പെടുന്നത്.

Read:  പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ചു; തന്നെ തൃണമൂല്‍ വേട്ടയാടുന്നെന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ

1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി കരുത്തും 320 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

We use cookies to give you the best possible experience. Learn more