സുസുക്കി ജിംനി ജപ്പാനില്‍ പുറത്തിറങ്ങി
Suzuki
സുസുക്കി ജിംനി ജപ്പാനില്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 5:07 pm

ടോക്കിയോ: സുസുക്കി ജിംനി ജപ്പാനില്‍ പുറത്തിറങ്ങി. ജിംനി, ജിംനി സിയറ, എന്നീ മോഡലുകളാണ് സുസുക്കി പുറത്തിറക്കിയത്. 1458000 യെന്‍ മുതല്‍ 1906200 യെന്‍ (9.06 ലക്ഷം മുതല്‍ 11.85 ലക്ഷം രൂപ) വരെയാണ് വില.

ജിംനി സിയറ മോഡലിന് 1760400 യെന്‍ മുതല്‍ 2062800 യെന്‍ (10.94 ലക്ഷം മുതല്‍ 12.82 ലക്ഷം രൂപ) വരെയാണ് വില. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ പുറത്തിറങ്ങി രാജ്യാന്തര മോഡലായി വളര്‍ന്ന ജിംനിയുടെ നാലാം തലമുറയാണിത്.


Read: പുതിയ ഹീറോ എക്‌സ്ട്രീം 200ആര്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു


ഓഫ് റോഡ് മികവില്‍ ജിംനി വലിയ എസ്.യു.വികളെ കടത്തിവെട്ടും. 3395 എം.എം നീളവും 1475 എം.എം വീതിയും 1725 എം.എം ഉയരവുമുണ്ട് ജിംനിക്ക്.

അല്‍പ്പം കൂടി വലുപ്പമുള്ള വാഹനമാണ് ജിംനി സിയറ. നീളം 3550 എം.എമ്മും വീതി 1645 എം.എമ്മും ഉയരം 1730 എംഎമ്മുമാണ്. ഇരു മോഡലുകളുടെയും വീല്‍ബെയ്‌സ് 2250 എം.എമ്മാണ്.

ജിംനിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 205 എം.എമ്മും ജിംനി സിയറയുടേത് 210 എം.എമ്മുമാണ്. വിലയിലും വലുപ്പത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും കാഴ്ചയില്‍ അതില്ല.

മൂന്നു ഡോര്‍ ക്ലാസിക് രൂപം, മുന്‍ഗ്രില്ലുകളും വട്ടത്തിലുള്ള ഹെഡ് ലാമ്പുകള്‍, ഹെവി ഡ്യുട്ടി ബംബര്‍, ബ്ലാക്ക് എക്‌സ്ടീരിയര്‍ ട്രീറ്റ്‌മെന്റുമെല്ലാം ഒരേ പോലെയാണ്. കറുത്ത ക്ലാഡിങ്ങുകളുള്ള വീല്‍ ആര്‍ച്ചാണ് സിയറയിലെ പ്രധാന മാറ്റം.

സുസുക്കിയുടെ ബലേനൊ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളില്‍ കാണുന്ന ടെക്‌നോളജികളെല്ലാം ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഹില്‍ ഹോള്‍ഡ്, ഡിസന്റ് കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോനിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്.


Read:  ഹോളിവുഡിലെ വിവേചനത്തിനെതിരെ തുറന്നടിച്ച് ട്രാന്‍സ് അഭിനേതാക്കള്‍; സ്‌കാര്‍ലറ്റ് ജോഹാന്‍സണെതിരേയും രൂക്ഷവിമര്‍ശനം


ജിംനിയുടെ ജപ്പാനീസ് വകഭേദത്തില്‍ 658 സി.സി 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍. 64 ബി.എച്ച്.പി കരുത്തും 96 എന്‍.എം ടോര്‍ക്കുമുണ്ട്. ജപ്പാനിന് പുറത്തിറങ്ങുന്ന ജിംനിയുടെ എന്‍ജിന്‍ വിവരങ്ങള്‍ രഹസ്യമാണ്.

റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളുണ്ടെങ്കിലും വാഹനത്തിന്റെ ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല. 1970 ല്‍ പുറത്തിറങ്ങിയ ജിംനി 194 രാജ്യങ്ങളിലായി ഏകദേശം 2.84 ദശലക്ഷം യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ജിപ്സി.