ന്യൂദല്‍ഹി: ജിക്‌സര്‍ മോട്ടോര്‍ സൈക്കിളിന്റെ 2018 പതിപ്പുകള്‍ ജാപ്പനീസ് നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി.
ആന്റി ലോക്ക് ബ്രേക്ക് സഹിതമെത്തുന്ന 2018 ജിക്‌സര്‍ എസ്.പിക്ക് 87,250 രൂപയും എ.ബി.എസും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവുമുള്ള 2018 ജിക്‌സര്‍ എസ്.എഫ്.എസ്.പിക്ക് 1,00,630 രൂപയുമാണ് ഡല്‍ഹി ഷോറൂമിലെ വില.
സുസുക്കി ഇകോ പെര്‍ഫോമന്‍സ് സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 155 സി.സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കുകള്‍ക്ക് കരുത്തേകുക.
8,000 ആര്‍.പി.എമ്മില്‍ 14.8 ബി.എച്ച്.പി കരുത്തും 6,000 ആര്‍.പി.എമ്മില്‍ 14 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളിലാണ് ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.
സവിശേഷമായ എസ്.പി 2018 എംബ്ലം, മുന്‍ കൗളിലും ഇന്ധന ടാങ്കിലും പുത്തന്‍ ഗ്രാഫിക്‌സ് തുടങ്ങിയവയും 2018 ജിക്‌സറിന്റെ സവിശേഷതയാണ്.
അത്യാധുനിക സങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മുന്തിയ നിലവാരമുള്ളതും പ്രവര്‍ത്തനക്ഷമതയേറിയതുമായ ബൈക്കുകള്‍ അവതരിപ്പിക്കുന്നതില്‍ സുസുക്കിക്കുള്ള മികവിന്റെ സാക്ഷ്യം കൂടിയാണു ജിക്‌സര്‍.