സ്പോര്‍ട്ട്സ് ബൈക്ക് പ്രേമികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. സുസൂക്കിയുടെ ഇന്ത്യയിലെ ആദ്യ മിഡില്‍ വെയ്റ്റ് സ്പോര്‍ട്ട്സ് ബൈക്ക് കാറ്റഗറിയില്‍ പെട്ട സുസുക്കി gsx-s750 അടുത്ത മാസമാദ്യം ഇന്ത്യയിലവതരിക്കും. കവസാക്കി, യമഹ, എന്നീ കമ്പനികളുടെ സ്പോര്‍ട്ടസ് ബൈക്കുകള്‍ക്കിടയില്‍ കിടപിടിച്ച് മുന്നോട്ട് പോവാനുള്ള ആദ്യ ശ്രമമാണ് സുസൂക്കിയുടേത്.
എഞ്ചിനിലും രൂപഭംഗിയിലും കരുത്തു പ്രകടിപിക്കുന്ന gsx-s750 യുടെ പ്രതീക്ഷിക്കാവുന്ന ഷോറൂം വില 7.5ലക്ഷം രൂപയാണ്.
749cc കരുത്തുറ്റ എഞ്ചിനും 113 bhp 10,500 ആര്‍പിഎമ്മുമാണ് സുസൂക്കി പ്രദാനം ചെയ്യുന്നത്. 6 ഗിയര്‍ ബോക്സുകളുള്ള എഞ്ചിനും, എഞ്ചിന് മികച്ച കൂളിങ്ങ് ശേഷി തരുന്ന എയര്‍ ബോക്സും ഇതിനുണ്ട്.
സ്റ്റൈലിഷായ മസ്‌കുലര്‍ ടാങ്കുകളാല്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് പുതിയ ഡിസൈന്‍. മുന്നിലും ബാക്കിലും ഡിസ്‌ക് ബ്രേക്കുകളും, വീതിയുള്ള ബാലന്‍സ് ചെയ്യാന്‍ പറ്റിയ ടയറുകളും, lcd സ്പീഡോ മീറ്റര്‍ ഡിസ്പ്ലെയും, മികച്ച ഡിസൈനിലും ഉള്ള മോഡ് സ്വിച്ചുകളുമാണ് മറ്റു മികച്ച സവിശേഷതകള്‍.