ന്യൂദല്‍ഹി: യുവാക്കളെ ലക്ഷ്യംവെച്ച് വിപണിയിലെത്താന്‍ ഒരുങ്ങുന്ന സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ബര്‍ഗ്മാന് 5,000 രൂപയാണ് ബുക്കിംഗ് തുക.
2018 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ബര്‍ഗ്മാന്‍ സ്‌കൂട്ടറിന്റെ ഇന്ത്യയിലേയ്ക്കുള്ള അരങ്ങേറ്റം. രാജ്യാന്തര വിപണിയില്‍ 125 മുതല്‍ 650 സിസി വരെ നീളുന്ന സ്‌കൂട്ടറുകള്‍ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ പ്രാരംഭ മോഡലായ 125 സിസി ബര്‍ഗ്മാന്‍ മാത്രമാണ് എത്തുന്നത്. മാക്‌സി സ്‌കൂട്ടര്‍ എന്ന പേരിലാണ് ഇന്ത്യന്‍ നിരത്തുകളില്‍ ബര്‍ഗ്മാന്‍ എത്തുക.
Also Read കാസര്‍കോട് മൂന്നാം ക്ലാസുകരാനായ ഫഹദിനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റുന്ന രൂപത്തിലാണ് ബര്‍ഗ്മാന്റെ വരവ്. മുന്‍വശത്തെ വലിപ്പമേറിയ ഏപ്രണും വിന്‍ഡ് സ്‌ക്രീനുമാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍.
പൂര്‍ണ എല്‍.സി.ഡി ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, മള്‍ട്ടി ഫംഗ്ഷന്‍ കീ സ്ലോട്ട്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ട്യൂബ് ലെസ് ടയറുകള്‍, എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
മറ്റു സ്‌കൂട്ടറുകളില്‍ നിന്നും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ വേറിട്ടുനിര്‍ത്തുന്ന ഘടകം കൂടിയായിരിക്കും എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍. 8.5 ബി.എച്ച്.പിയും 10.2 എന്‍.എം ടോര്‍ക്കും നല്‍കുന്ന 124.3 സിങ്കില്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിനു കരുത്തേകുക.
ഇന്ത്യയില്‍ ഏതാണ്ട് 70,000 രൂപ വില പ്രതീക്ഷിക്കാം. ഔദ്യോഗിക അവതരണത്തിന് ശേഷമേ യഥാര്‍ത്ഥ വില സുസുക്കി പ്രഖ്യാപിക്കുകയുള്ളൂ.