| Friday, 18th October 2024, 8:42 pm

വെടിക്കെട്ടിന് പേരുകേട്ടവളുടെ അടുത്ത് നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല; മോശം റെക്കോഡുമായി കിവീസിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ മത്സരം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് കിവീസ് നേടിയത്.

ഓപ്പണര്‍ സൂസി ബാറ്റ്‌സിനെ എട്ടാമത്തെ ഓവറിലാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. 28 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് ആണ് താരം നേടിയത്. 92.86 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂസി ബാറ്റ് ചെയ്തത്. കരിഷ്മ രംഹരക് ആണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഒരു മോശം നേട്ടവും ഫോര്‍മാറ്റില്‍ സൂസിയുടെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്.

വിമണ്‍സ് ടി-20 ലോകകപ്പില്‍ സൂസി നേടുന്ന രണ്ടാമത്തെ മോശം സ്‌ട്രൈക്ക് റേറ്റ് ആണിത്. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട കിവീസിന്റെ വജ്രായുധത്തിന് നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റ് വഴങ്ങേണ്ടി വന്നത് ഇത് രണ്ടാം തവണയാണ്. മാത്രമല്ല വിമണ്‍സ് ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും സൂസിയാണ്.

വിമണ്‍സ് ടി ട്വന്റി ലോകകപ്പില്‍ സൂസിയുടെ സ്‌ട്രൈക്ക് റേറ്റ്, വര്‍ഷം

81.4 – 2020

90.8 – 2024*

103.7 -2010

106.9 – 2012

107.1 – 2009

സൂസിക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ജിയ പ്ലിമ്മറിനെ എഫി ഫ്‌ലെച്ചര്‍ 33 റണ്‍സിന് പുറത്താക്കി. അമേലിയ കെറിനെ 7 റണ്‍സിന് ദീന്ദ്ര ഡോട്ടിനുംവും പറഞ്ഞയച്ചു. നിലവില്‍ ക്രീസില്‍ തുടരുന്നത് ക്യാപ്റ്റന്‍ സോഫി ഡിവൈനും (5) ബ്രൂക്ക് ഹാലിഡെയുമാണ് (11).

Content Highlight: Suzi Bates In Unwanted Record Achievement In Women’s T-20 world Cup

We use cookies to give you the best possible experience. Learn more