Advertisement
Kerala News
ഈരാറ്റുപേട്ടയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 23, 06:14 pm
Wednesday, 23rd June 2021, 11:44 pm

കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് സമീപം മീനച്ചില്‍ താലുക്കിലെ തിക്കോയില്‍ ചെറിയ രീതിയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയം. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ ഭാഗത്താണ് ചെറിയ തോതില്‍ ഉരുള്‍പ്പൊട്ടിയത്.

മീനച്ചിലാറ്റില്‍ ഇതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നു. തിക്കോയി ഭാഗത്താണ് ജലനിരപ്പ് ഉയര്‍ന്നത്. നദിയുടെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറി തുടങ്ങിയതിനെ തുടര്‍ന്ന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചെറിയ തോതിലുള്ള ഉരുള്‍പൊട്ടലാണെന്നും നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശത്തെ ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറിയിട്ടുണ്ട്. തീക്കോയി വെള്ളികുളം റൂട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്.

പൂഞ്ഞാര്‍ ടൗണിലെ ചെക്ക് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു റോഡിന് ഒപ്പമെത്തി. ഇടുക്കി അടിമാലിയിലും ശക്തമായ മഴ തുടരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Suspicion of landslide in Erattupetta; water level rise in Meenachil